പണമുണ്ടാക്കാനുള്ള വഴികള്‍ അറിയാം, ഫിനാന്‍സ് രംഗത്തെ മാറ്റങ്ങളും; ധനം ബി.എഫ്.എസ്.ഐ സമിറ്റ് ഇന്ന് കൊച്ചിയില്‍

എങ്ങനെയാണ് സമ്പാദ്യമുണ്ടാക്കാന്‍ പറ്റുക? ബാങ്കിംഗ്, ഫിനാന്‍സ് രംഗത്ത് സംരംഭം തുടങ്ങാനുള്ള സാധ്യതയെന്താണ്? പുതിയതായി എന്ത് സംഭവിക്കുന്നു? അറിയണ്ടേ... വരൂ ഇന്ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക്

Update:2024-02-22 08:00 IST

വരുമാനം കുറവാണെങ്കിലും കടമില്ലാതെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടി ജീവിക്കുന്നവരെ കണ്ടിട്ടില്ലേ? പണമുണ്ടാക്കുന്നതിന് നല്ല വഴികളുണ്ട്. അതൊരു കലയും ശാസ്ത്രവുമാണ്. ആര്‍ക്കും മനസുവെച്ചാല്‍ അതൊക്കെ അറിയാം.

ഇന്ന് കൊച്ചിയില്‍ അതിനുള്ള അവസരമുണ്ട്. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമത്തില്‍ ദേശീയ, രാജ്യാന്തര തലത്തിലെ 20 ഓളം പ്രമുഖരാണ് സംബന്ധിക്കുന്നത്.
അറിയാം പുതിയ പ്രവണതകള്‍
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സേവന മേഖല എന്നിവയിലെ പുതിയ പ്രവണതകള്‍ അറിയാമെന്നതിനൊപ്പം വിവിധ തലങ്ങളെ ആഴത്തില്‍ തൊടുന്ന ചര്‍ച്ചകള്‍ക്കും വേദിയാവുകയാണ് ഇവിടം.
ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമ്പത്തിക കാര്യങ്ങളില്‍ ഏതു തരത്തിലുള്ള തന്ത്രങ്ങള്‍ സ്വീകരിക്കണമെന്ന ഉള്‍ക്കാഴ്ച ലഭ്യമാക്കാന്‍ പ്രാപ്തമാകും ഈ വേദി. ഏറ്റവും പുതിയ പ്രവണതകളെ കുറിച്ച് അറിയുന്നതിനും നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ നിക്ഷേപ അവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും വിജയകരമായ സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള മാര്‍ഗം അറിയുന്നതിനുമെല്ലാം ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് സഹായകരമാകും.
ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍, ഫണ്ട് മാനേജര്‍മാര്‍, മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകര്‍, ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നു.

പിന്തുണയുമായി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമിറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത് മുത്തൂറ്റ് ഫിനാന്‍സ് ആണ്. ഗോള്‍ഡ് പാര്‍ട്ണറായി ഫെഡറല്‍ ബാങ്കും എത്തുന്നു. എസ്.ബി.ഐ, മണപ്പുറം ഫിനാന്‍സ്, ഓപ്പണ്‍, യൂണിമണി, കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഡി.ബി.എഫ്.എസ്, എന്നീ ബ്രാന്‍ഡുകള്‍ സില്‍വര്‍ പാര്‍ട്ണറായും സമിറ്റിന്റെ ഭാഗമാകുന്നു. ബ്രാന്‍ഡ് റൈറ്റ് ഡിജിറ്റല്‍ മീഡിയ പാര്‍ട്ണറും വോക്‌സ് ബേ കോള്‍ മാനേജ്‌മെന്റ് പാര്‍ട്ണറുമാണ്.
Tags:    

Similar News