ധനം എസ്.എം.ഇ അവാര്‍ഡ് സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി.ജെ ജോര്‍ജുകുട്ടിക്ക്

Update:2024-06-30 11:48 IST

ധനം എസ്.എം.ഇ അവാര്‍ഡ് സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി.ജെ ജോര്‍ജുകുട്ടി

ഏറ്റുവാങ്ങുന്നു

ധനം എസ്.എം.ഇ അവാര്‍ഡ് സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി.ജെ ജോര്‍ജുകുട്ടിക്ക് ലഭിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ സ്ഥാപകന്‍ സി.കെ കുമാരവേല്‍, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ അസോസിയേറ്റ് എഡിറ്റര്‍ ടി.എസ്. ഗീന തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
പി.ജെ. ജോര്‍ജുകുട്ടി എന്ന സംരംഭകന്‍ 1992ലാണ് സ്റ്റീല്‍ പവര്‍ ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പീജേ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്. പിന്നീട് 1996ല്‍ PE, LDPE, പൈപ്പുകള്‍(പിന്നീട് HDPE പൈപ്പുകളും) നിര്‍മിക്കുന്ന സ്പിന്നര്‍ പൈപ്പ് എന്ന സ്ഥാപനത്തിന് രൂപം നല്‍കി. കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ 9001 കമ്പനിയും ബിഐഎസില്‍ നിന്ന് ഐ.എസ്.ഐ ലഭിക്കുന്ന രണ്ടാമത്തെ പ്ലാസ്റ്റിക് പൈപ്പ് നിര്‍മാതാക്കളുമായി സ്പിന്നര്‍ പൈപ്പ്‌സ് മാറി. 2008ല്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായ സ്പിന്നര്‍ മാര്‍ക്കറ്റിംഗ്, 2019ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായ സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കും തുടക്കമിട്ടു. കയറ്റുമതി ബിസിനസിലേക്കും കടന്ന സ്പിന്നര്‍ ഗ്രൂപ്പിന് യു.എ.ഇയിലും സാന്നിധ്യമുണ്ട്. ഇന്ന് ഈ സ്ഥാപനത്തില്‍ 200 ജീവനക്കാരുണ്ട്.
എന്നും കാലത്തിന് മുമ്പേ നടക്കുകയെന്നതാണ് ജോര്‍ജുകുട്ടി പി.ജെ എന്ന സംരംഭകന് ശീലം. ഇന്നവേഷന്‍ ജീവിതമന്ത്രമാക്കിയ അദ്ദേഹം കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ മേഖലകളിലേക്ക് സ്പിന്നര്‍ ഗ്രൂപ്പിനെ നയിക്കുന്നു. തിരക്കേറിയ സംരംഭക ജീവിതത്തിനിടയിലും സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായും അദ്ദേഹം സമയം കണ്ടെത്തുന്നു. പ്രവര്‍ത്തന മികവുകള്‍ക്ക് സംരംഭകനെയും ഗ്രൂപ്പിനെയും തേടിവന്ന അംഗീകാരങ്ങള്‍ നിരവധി.
Tags:    

Similar News