ബിസിനസിലേക്ക് ഫണ്ട് സമാഹരിക്കണോ? വഴികളുണ്ട്

ബിസിനസ് വളര്‍ത്താന്‍ ഫണ്ട് സമാഹരിക്കാനുള്ള വഴികള്‍ നോക്കുകയാണോ? അതൊക്കെ മനസ്സിലാക്കാന്‍ ഇതാ ഒരു അവസരം

Update:2024-09-25 21:43 IST

ഫണ്ടാണ് ബിസിനസിന്റെ ജീവരക്തം. പലപ്പോഴും സംരംഭകര്‍ പ്രതിസന്ധിയിലാകുന്നതും ഫണ്ടിന്റെ കുറവുകൊണ്ടുതന്നെയാണ്. ഇക്കാലത്ത് ബിസിനസ് വളര്‍ത്താനുള്ള ഫണ്ട് സമാഹരണത്തിന് വഴികള്‍ പലതുണ്ട്. ഇവ അറിയുകയാണ് ബിസിനസിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ട കാര്യവും.

ഇതാ അക്കാര്യങ്ങളെല്ലാം വിശദമായി അറിയാനുള്ള അവസരമൊരുക്കുകയാണ് ധനം ബിസിനസ് മീഡിയ. ഒക്ടോബര്‍ എട്ടിന് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ ഫണ്ട് സമാഹരണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നു. ആഷിഖ് ആന്റ് അസോസിയേറ്റ്‌സിന്റെ സ്ഥാപകനും സാരഥിയുമായ ആഷിഖ് എ എം എങ്ങനെ ഫണ്ട് സമാഹരിക്കാമെന്നും ഓഹരി വിപണിയിലേക്ക് എങ്ങനെ കമ്പനികളെ കൊണ്ടുപോകാമെന്നും വിശദീകരിക്കും.

കുറ്റമറ്റ ഫിനാന്‍സ് മാനേജ്‌മെന്റ് ബിസിനസ് വളര്‍ച്ചയില്‍ അനിവാര്യമായ ഒന്നാണ്. ഈ വിഷയത്തെ അധികരിച്ച് പ്രമുഖ ചാര്‍ട്ടേര്‍ഡ് ക്കൗണ്ടന്റും സംരംഭങ്ങളുടെ ഫിനാന്‍സ് മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധനുമായ വി സത്യനാരായണന്‍ പ്രഭാഷണം നത്തും.

കുടുംബ ബിസിനസ് വളര്‍ത്താനുള്ള വഴികള്‍

കേരളത്തിലെ ഒട്ടുമിക്ക ചെറുകിട ഇടത്തരം ബിസിനസുകളും കുടുംബബിസിനസുകളാണ്. ഇവയെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്കെത്തിക്കാന്‍ സാരഥികള്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും പരിധികള്‍ മറികടന്നുള്ള വളര്‍ച്ച ഇത്തരം ബിസിനസുകളില്‍ സാധ്യമാകാതെയും വരുന്നു. ചെറുകിട ഇടത്തരം മേഖലയില്‍ ഒതുങ്ങി നിന്നിരുന്ന കുടുംബ ബിസിനസുകളെ ആ പരിധി മറികടന്ന് വളര്‍ത്തുന്നവരും ബിസിനസ് ലോകത്തുണ്ട്. എന്താണ് അവരുടെ ശൈലി? അവര്‍ എങ്ങനെയാണ് വളര്‍ച്ച സാധ്യമാക്കിയത്? കുടുംബ ബിസിനസുകളെ പരിധികളില്ലാതെ വളര്‍ത്തിയ ഒരു മാനേജ്‌മെന്റ് പ്രൊഫഷണല്‍ നയിക്കുന്ന ചര്‍ച്ചയില്‍ ബിസിനസ് സാരഥികള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നു.

എംഎസ്എംഇ സമിറ്റിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ച നയിക്കുന്നത് ജ്യോതി ലാബ്‌സിനെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കമ്പനിയുടെ സ്ഥാപകനായ എം പി രാമചന്ദ്രനൊപ്പം നിന്ന് കാലങ്ങളോളം പ്രവര്‍ത്തിച്ച ഉല്ലാസ് കമ്മത്താണ്. ജ്യോതി ലാബ്‌സ് മുന്‍ ജോയ്ന്റ് മാനേജിംഗ് ഡയറക്റ്ററായ ഉല്ലാസ് കമ്മത്ത് ബിസിനസുകളെ, പ്രത്യേകിച്ച് കുടുംബ ബിസിനസുകളെ വന്‍കിട കോര്‍പ്പറേറ്റുകളുടെ ലീഗിലേക്ക് ഉയര്‍ത്താനുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന യുകെ ആന്‍ഡ് കോയുടെ സ്ഥാപകനാണ്. ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ്.

ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എംഡിയുമായ സജീഷ് കുമാര്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കുന്നവര്‍.

അറിയാം ഗ്രോത്ത് സ്ട്രാറ്റജി


നില്‍ക്കുന്നിടത്ത് നില്‍ക്കാന്‍ ബിസിനസുകള്‍ അതിവേഗം ഓടേണ്ട കാലമാണിത്. വളര്‍ച്ച ഉറപ്പാക്കാന്‍ വേണ്ടത് നൂതന തന്ത്രങ്ങളും. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സാരഥികള്‍ അതിവേഗം ഏറ്റവും ശരിയായ തീരുമാനങ്ങളെടുത്താന്‍ മാത്രമേ ഇവയൊക്കെ സാധ്യമാവു. വളര്‍ച്ച ശീലമാക്കിയ ബിസിനസ് സാരഥികളുടെ പ്രായോഗിക പാഠങ്ങളും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളും എംഎസ്എംഇ സംരംഭകരുടെ വളര്‍ച്ചാ പാതയില്‍ നിര്‍ണായക പങ്ക് വഹിക്കുക തന്നെ ചെയ്യും. ഈ സാഹചര്യത്തിലാണ് എംഎസ്എംഇ സമിറ്റ് കോഴിക്കോട് അരങ്ങേറുന്നത്.

സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് ഉല്ലാസ് കമ്മത്താണ്. നൂതന ആശയങ്ങള്‍ അവതരിപ്പിക്കാതെ എംഎസ്എംഇകള്‍ക്ക് വ്യത്യസ്ത വിപണിയില്‍ പുലര്‍ത്താനാകില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം പകരാന്‍ ദേശീയതലത്തിലെ ഒരു വിദഗ്ധനും സമിറ്റില്‍ പ്രഭാഷകനായുണ്ട്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് സമിറ്റില്‍ സംബന്ധിക്കാനാവുക. ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,360 രൂപയാണ്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറുവരെ നീളുന്ന സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com


Tags:    

Similar News