ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല: എൽ.ഐ.സിയുടെ ആര്‍. സുധാകര്‍
കുടുംബത്തിന് അത്താണികളായവർ നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ നേടിയിരിക്കണം
ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് എല്‍.ഐ.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍. സുധാകര്‍. 100 രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമായിടത്ത് വെറും 17 രൂപയുടെ പരിരക്ഷയേയുള്ളൂ.
രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം ജി.ഡി.പിയുടെ വെറും മൂന്ന് ശതമാനമാണ്. രാജ്യത്തെ 140 കോടി ജനസംഖ്യയിൽ 60 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിൽ ആവശ്യമാണ്. 20 കോടി പേർക്ക് നിലവില്‍ എല്‍.ഐസി പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മൊത്തം 55,000 എല്‍.ഐ.സി ഏജന്റുമാരാണ് ഉള്ളത്. ഇതില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളാണ്. കേരളത്തില്‍ 85 ശാഖകളും 110 സാറ്റലൈറ്റ് ഓഫീസുകളും എല്‍.ഐ.സിക്കുണ്ട്. എന്‍.ആര്‍.ഐ പെന്‍ഷന്‍ പ്ലാനുകള്‍ ഇന്ത്യയിലേക്ക് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതിന് രണ്ടാഴ്ചത്തെ സമയം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.