ഇന്ത്യയിലെ രണ്ടാം ഗിഫ്റ്റ് സിറ്റി കേരളത്തിൽ ഉടൻ യാഥാർത്ഥ്യമാകും, പ്രതീക്ഷിക്കാം വലിയ മുന്നേറ്റം: പോൾ ആന്റണി
രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്
സംസ്ഥാനത്ത് ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഈ പദ്ധതി കേരളത്തിന്റെ വികസനത്തിന് വലിയ ഉത്തേജകമാകുമെന്നും കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിനോടനുബന്ധിച്ചുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലുള്ളതെങ്കിലും രാജ്യത്തെ ആകെ ബാങ്ക് നിക്ഷേപത്തിന്റെ 3.79 ശതമാനവും സംസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ മാത്രം ഗിഫ്റ്റ് സിറ്റിക്കാണ് കൊച്ചി വേദിയാവുക. ഗിഫ്റ്റ് സിറ്റി യാഥാർത്ഥ്യമാകുമ്പോഴേക്കും കൊച്ചിക്കും കേരളത്തിനും അത് വലിയ വികസനക്കുതിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.