പ്രതിസന്ധിയുടെ സൂചനകളെ തിരിച്ചറിയാന്‍ വ്യവസായികള്‍ക്ക് കഴിയണം- ടി.വി നരേന്ദ്രന്‍
ചുറ്റുപാടുകളെ നിരീക്ഷിക്കണം, മാറ്റങ്ങളെ ഉള്‍കൊള്ളണം.
ലോകത്തിന്റെ ഏത് ഭാഗങ്ങളില്‍ ഉടലെടുക്കുന്ന പ്രതിസന്ധികളുടെയും സൂചനകളെ തന്നെ തിരിച്ചറിയാന്‍ വ്യവസായികള്‍ക്ക് കഴിയണമെന്ന് ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ധനം ബിസിനസ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോവിഡ് പോലെ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളുടെ സൂചനകളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിയുകയും പെട്ടെന്ന് തന്നെ ആ സാഹചര്യത്തോട് സ്വയം രൂപപ്പെടുത്താന്‍ കഴിയുകയും വേണം.
ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയത് തങ്ങളാണെന്ന് എല്ലാ തലമുറയിലുള്ളവരും പറയാറുണ്ട്.എല്ലാ കാലത്തും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്.അതിനെ മറികടക്കുന്നതിന് നാം സ്വീകരിക്കുന്ന വഴികളാണ് പ്രധാനം. മാറ്റം എന്നും ദുര്‍ഘടമാണ്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ സ്ഥാപനങ്ങളെ സജ്ജമാക്കുക.മാറുന്ന പ്രവണതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക. അതിനൊത്ത് പ്ലാന്‍ ചെയ്യുക.
ആഫ്രിക്കയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നമ്മള്‍ പഠിക്കണം.സംഭവ വികാസങ്ങളെ ആഴത്തില്‍ നിരീക്ഷിക്കുകയും മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ പഠിക്കുകയും വേണം..ഒരു പൊതു ഉടമ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ അഭിപ്രായവും പ്രധാനമാണ്.അതും കേള്‍ക്കാന്‍ ഉടമകള്‍ തയ്യാറാകണം.ഏത് രീതിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് സൂക്ഷ്മാമായി പഠിക്കണം.ചുറ്റുപാടുകളെ നമ്മള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്.ഒരു കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഉള്ളവരെ കേള്‍ക്കാന്‍ നമുക്ക് കഴിയണം.അതുവഴി പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കുന്നതിനപ്പുറം കേള്‍ക്കുന്ന സാസ്‌കാരം വളര്‍ത്തണം. നിരന്തരം ആശയ വിനിമയം നടത്തുക. വ്യത്യസ്ത ചിന്താഗതികളെ എങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .