ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സൈലം ലേണിംഗിന്

ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റാ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു

Update:2024-06-30 11:29 IST

ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സൈലം ലേണിംഗ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ.അനന്തു എസ്. ടാറ്റ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രനില്‍ നിന്ന് ഏറ്റു വാങ്ങുന്നു

ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സൈലം ലേണിംഗ്‌ സ്ഥാപകനും സി.ഇ.ഒയുമായ ഡോ.അനന്തു എസ് ഏറ്റുവാങ്ങി.  കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷനില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.

Apeejay Stya & Svran Group സഹ പ്രമോട്ടറും എ.ഐ വിദഗ്ധനുമായ ആദിത്യ ബെര്‍ലിയ, നാച്വറല്‍സ് സ്പാ ആന്‍ഡ് സലൂണ്‍ സ്ഥാപകന്‍ സി.കെ കുമാരവേല്‍, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായി കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ അഡ്മിനിസ്‌ട്രേഷന്‍ ഡി.ജി.എം മനോജ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. അനന്തു ശശികുമാര്‍ എന്ന ആലപ്പുഴക്കാരന്‍ തുടങ്ങിയ സൈലം ലേണിംഗ് ആപ്പ് നാല് വര്‍ഷം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 2700 ജീവനക്കാരുള്ള സ്ഥാപനമാണ്. മെഗാസ്റ്റാര്‍ മമ്മുട്ടിയാണ് സൈലത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. 40ല്‍പ്പരം യൂട്യൂബ് ചാനലുകളിലായി 50 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സെന്ററുകളിലും സ്‌കൂളുകളിലുമായി 30,000ത്തില്‍പ്പരം ഓഫ് ലൈന്‍ വിദ്യാര്‍ത്ഥികളും സൈലത്തിനുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ സ്വപ്നത്തിലേക്ക് എത്തിക്കാന്‍ സഹായിച്ച സൈലത്തിന്റെ പ്രവര്‍ത്തനമികവുകണ്ട് ഇന്ത്യയിലെ പ്രമുഖ എഡ് ടെക് കമ്പനിയായ ഫിസിക്സ് വാല സൈലം ലേണിംഗില്‍ 500 കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു.
ഇപ്പോള്‍ ഫിസിക്സ് വാലയുടെ കൂട്ടുകെട്ടോടെ സൈലത്തിന്റെ സ്വപ്നങ്ങള്‍ ദേശീയതലത്തിലേക്ക് വളരുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Tags:    

Similar News