ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

Update: 2019-03-22 12:04 GMT

അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) സംബന്ധിച്ച ഫോർകാസ്റ്റ് വെട്ടിച്ചുരുക്കി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. 2019-20 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് മുൻപ് പ്രവചിച്ചതിനേക്കാൾ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്.

ജിഡിപിയിൽ 7 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 6.8 വളർച്ച മാത്രമേ ഉണ്ടാകുവെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വർഷം 7.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം ഉയർച്ചയാണ് ഫോർകാസ്റ്റ്.

നാണയപ്പെരുപ്പത്തിലെ കുറവ് മൂലം ആർബിഐ പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് വെട്ടിക്കുറക്കുമെന്നാണ് കരുതുന്നതെന്നും ഫിച്ച് പറയുന്നു.

Similar News