ജിഡിപി വളർച്ച കുറഞ്ഞു, തൊഴിലില്ലായ്മ രൂക്ഷം; ഔദ്യോഗിക കണക്കുകൾ പുറത്ത് 

Update:2019-06-01 11:31 IST

രണ്ടാം മോദി സർക്കാർ അധികാരത്തിലേറി ആദ്യ ദിനം തന്നെ സമ്പദ് വ്യവസ്ഥയുടെ നിലവാരം സൂചിപ്പിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 5.8 ശതമാനം മാത്രമായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇത് അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്. തൊഴിലില്ലായ്മ രൂക്ഷമാണെന്ന് സൂചിപ്പിക്കുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഡേറ്റയും സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി.

2017-18 സാമ്പത്തിക വർഷത്തിൽ തൊഴിലില്ലായ്മ നിരക്ക് (unemployment rate) 6.1 ശതമാനത്തിലെത്തി. മുൻപ് അനൗദ്യോഗികമായി കണക്കുകൾ ചോർന്നിരുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവെ (PLFS) അടിസ്ഥാമാനാക്കിയുള്ള ഇത്തവണത്തെ കണക്കുകൾ പക്ഷെ മുൻ PLFS സർവെ ഫലങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്ന് NSO പറഞ്ഞു.

2018-19 സാമ്പത്തിക വർഷത്തെ ജിഡിപി എസ്റ്റിമേറ്റ് 7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.

കൃഷി, മാനുഫാക്ച്വറിംഗ്, ഇലക്ട്രിസിറ്റി, ഗതാഗതം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വളർച്ചാ നിരക്കിലുള്ള ഇടിവ് പ്രകടമാണെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്.

Similar News