ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്നും ഇടിവ്. എംസിഎക്സില്‍ ജൂണ്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.25 ശതമാനം ഇടിഞ്ഞ് 46,416 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.27 ശതമാനം ഉയര്‍ന്നിരുന്നു. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ജൂലൈ ഫ്യൂച്ചര്‍ കിലോയ്ക്ക് 0.2 ശതമാനം ഇടിഞ്ഞ് 48,310 രൂപയായി. കഴിഞ്ഞ സെഷനില്‍ 1.2 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്.
12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വില. ഈ മാസം ആദ്യം ഇന്ത്യയില്‍ സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 47,980 രൂപയിലെത്തിയിരുന്നു. അതിനുശേഷം അത് അസ്ഥിരമായി തുടരുകയാണ്.
കൊറോണ വൈറസ് പ്രതിസന്ധിയും ഉയര്‍ന്ന വിലയുമാണ് ഡിമാന്‍ഡിനെ ബാധിക്കുന്നത്. രണ്ടു മാസത്തെ ലോക്ക് ഡൗണിനു ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജ്വല്ലറി ഷോപ്പുകള്‍ വീണ്ടും തുറന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഹോങ്കോംഗ് സുരക്ഷാ നിയമത്തെച്ചൊല്ലി യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായ്തിനിടയിലും ആഗോള വിപണികളില്‍ സ്വര്‍ണ വില ഉയര്‍ന്നു.
സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,711.35 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ ഇത് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പല രാജ്യങ്ങളും പ്രഖ്യാപിച്ച പുതിയ ഉത്തേജക നടപടികളാണ് സ്വര്‍ണത്തിന് താങ്ങായത്. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 1.9 ശതമാനം ഉയര്‍ന്ന് 834.19 രൂപയിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.24 രൂപയിലെത്തി.
സ്വര്‍ണ നിക്ഷേപത്തിന്റെ ഡിമാന്‍ഡും ഉയര്‍ന്നുകൊണ്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ കൈവശമുള്ള സ്വര്‍ണം ബുധനാഴ്ച 0.2 ശതമാനം ഉയര്‍ന്ന് 1,119.05 ടണ്ണായി.
വിവിധ സമ്പദ് വ്യവസ്ഥകളില്‍ നിന്നുള്ള വിവരങ്ങള്‍, കൊറോണയുടെ വ്യാപനം, യുഎസ് -ചൈന പ്രശ്‌നങ്ങള്‍ എന്നിവ ഡോളറിനെ ബാധിക്കുകയും അത് സ്വര്‍ണത്തിന് നേട്ടമാകുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് 10 ഗ്രാമിന് 42,760 രൂപയാണ് സ്വര്‍ണ വില. 10 രൂപയാണ് കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ 10 ഗ്രാമിന് 700 രൂപയുടെ കുറവുണ്ടായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline