ലെയ്സ് ഇന്ത്യയിൽ ചുവടുറപ്പിച്ചതെങ്ങനെ?

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലെയ്‌സ് സ്ഥാനമുറപ്പിച്ചതെങ്ങനെ എന്ന് നോക്കാം.

Update: 2022-10-02 07:00 GMT

Think Globally and Act Locally. എന്ന വാചകം ബിസിനസ് ലോകത്ത് ധാരാളം കേള്‍ക്കുന്ന ഒന്നാണ്. ഇത് മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയ ഒരു ബ്രാന്‍ഡാണ് ഇന്ത്യയിലെ പൊട്ടാറ്റോ ചിപ്‌സിന്റെ 50 ശതമാനവും കയ്യടക്കിയിട്ടുള്ള ലെയ്‌സ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലെയ്‌സ് സ്ഥാനമുറപ്പിച്ചതെങ്ങനെ എന്ന് നോക്കാം.

ഹെര്‍മന്‍ ലയ് എന്ന അമേരിക്കന്‍ സംരംഭകന്‍ 1932 ലാണ് കാറിന്റെ പുറകില്‍ വച്ച്, താങ്ങാനാവുന്ന വിലയ്ക്ക് രുചികരമായ ചിപ്‌സ് എന്ന ലേബലില്‍ ലെയ്‌സ് വില്പന ആരംഭിച്ചത്. പിന്നീട് അതൊരു കമ്പനിയായി രൂപീകരിക്കുകയും, പേരുമാറ്റവും പല ഏറ്റെടുക്കലുകളും എല്ലാം നടന്നതിന് ശേഷം 1961 ല്‍ പെപ്‌സികോയുമായി ലെയ്‌സ് ലയിച്ചു. ടീവിയില്‍ ആദ്യമായി പരസ്യം നല്‍കിയ കമ്പനികളിലൊന്നായിരുന്നു ലെയ്‌സ്. Oscar - the happy potato എന്ന ഒരു ആനിമേറ്റഡ് കഥാപാത്രത്തെ വച്ചായിരുന്നു അവര്‍ പരസ്യം നിര്‍മിച്ചത്.
1995 ല്‍ ആണ് ലെയ്‌സ് ഇന്ത്യയില്‍ എത്തുന്നത്. അതുവരെ അങ്കിള്‍ ചിപ്‌സ് എന്ന ബ്രാന്റായിരുന്നു ഇന്ത്യന്‍ പൊട്ടാറ്റോ ചിപ്‌സ് മാര്‍ക്കറ്റിനെ കയ്യടക്കിവച്ചിരുന്നത്. വെറും 5 വര്‍ഷംകൊണ്ടുതന്നെ അങ്കിള്‍ ചിപ്‌സിന്റെ പ്രധാന എതിരാളിയായി ലെയ്‌സിന് വളരാന്‍ കഴിഞ്ഞു. അധികം വൈകാതെ അങ്കിള്‍ ചിപ്‌സിനെ മറികടന്ന് ലെയ്‌സ് മുന്നേറുകയുണ്ടായി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ diversion and adaptation എന്ന തന്ത്രമായിരുന്നു ലെയ്‌സ് പയറ്റിയത്.
Diversion തന്ത്രം :
വിദേശ രാജ്യങ്ങളില്‍ എടുത്ത അതെ തന്ത്രമല്ല ഇന്ത്യയില്‍ അവര്‍ എടുത്തത്. കാരണം വൈവിധ്യമാര്‍ന്ന സംസ്‌കാരമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തും ഓരോ സംസ്‌കാരവും രുചിയുമാണ്.
അതിനു യോജിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളായിരുന്നു ലെയ്‌സ് വിപണിയില്‍ ഇറക്കിയത്. അതിലൊന്നാണ് മാജിക് മസാല. ഇന്ത്യന്‍ മസാലയുടെ രുചിയുള്ള ലെയ്‌സ് പൊട്ടാറ്റോ ചിപ്‌സിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉല്പന്നത്തിന്റെ വില അതിന്റെ വില്‍പ്പനയെ വളരെ കാര്യമായി ബാധിക്കും. അതിനാല്‍ 5 രൂപ, 10 രൂപ, 20 രൂപ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും വാങ്ങാന്‍
കഴിയുന്നതരം വ്യത്യസ്ത വിലയിലുള്ള പാക്കറ്റുകള്‍ അവര്‍ വിപണിയിറക്കി.
Adaptation തന്ത്രം:
ഇന്ത്യക്കാര്‍ക്ക് വിദേശരുചികള്‍ എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാ വിദേശ രുചികളും ഇഷ്ടമല്ല. മികച്ച ഒരു ഗവേഷണ വിഭാഗം ലെയ്സിനുണ്ടായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം ഇന്ത്യക്കാര്‍ക്ക്
ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രുചികള്‍ - Tangy tomato, mastana mango, ക്ലാസിക് salt, അമേരിക്കന്‍ style ക്രീം and onion, തുടങ്ങിയ വൈവിധ്യങ്ങള്‍, കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കായുള്ള bake
ചെയ്തിട്ടുള്ള ചിപ്‌സും അവര്‍ വിപണിയില്‍ എത്തിച്ചു.
മാര്‍ക്കറ്റിംഗ് തന്ത്രം:
പല പരസ്യവാചകങ്ങളും അവര്‍ പ്രയോഗിച്ചെങ്കിലും അതില്‍ ഏറ്റവും വിജയിച്ച ഒന്നാണ് 'Bet you can't eat just one!' എന്നത്. പിന്നീട് ഏറ്റവും പ്രശസ്തമായ വാചകമാണ് 'Fight for your Flavours' എന്നത്. ധാരാളം flavors ഉണ്ടെന്ന് കാണിക്കാനായിരുന്നു അത്തരം ഒരു വാചകം അവര്‍ തിരഞ്ഞെടുത്തത്. ആ പരസ്യങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തത് ധോണിയേയും, സൈഫ് അലി ഖാനെയുമാണ്. കാരണം ഇന്ത്യക്കാര്‍ ഏറ്റവും അധികം കാണുന്ന വിനോദ പരിപാടിയായാണ് ക്രിക്കറ്റും , സിനിമയും. അത് വൈവിധ്യ സംസകാരത്തിനതീതമായി എല്ലാരും ആസ്വദിക്കുന്ന ഒന്നാണ്.
ഇന്ത്യയില്‍ നടക്കുന്ന പ്രധാന സംഭവങ്ങളില്‍ അവര്‍ നേരിട്ട് ഇടപെടുകയുണ്ടായി. ഉദാഹരണത്തിന് IPL നടന്നപ്പോള്‍ അതിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒന്നാവാനും പാക്കിങ്ങില്‍പോലും IPL ന്റെ തീം
കൊണ്ടുവരാനും കഴിഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പ് സമയത്തും ആളുകളെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന തരം കാമ്പയിനുകള്‍ നടത്തുകയുണ്ടായി.
2019 ല്‍ അവര്‍ Smile Campaign നടത്തുകയുണ്ടായി. അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും അവര്‍ അത് ആരംഭിച്ചു. അമേരിക്കയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനസികാരോഗ്യം എന്ന തീമിനെ മുന്‍നിര്‍ത്തിയായിരുന്നു ക്യാമ്പയിന്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയില്‍ അവര്‍ തിരഞ്ഞെടുത്തത് bollywood, cricket, taste തുടങ്ങിയ തീമിലായിരുന്നു ക്യാമ്പയിന്‍ നയിച്ചത്. 750 ഓളം influencers ആയി ചേര്‍ന്നായിരുന്നു അവര്‍ ആ ക്യാമ്പയിന്‍ ചെയ്തത്. ഇവിടെയാണ് പബ്ലിസിറ്റിയുടെ ശക്തി നമ്മള്‍ മനസിലാക്കേണ്ടത്. ആളുകള്‍ക്ക് താല്പര്യമുള്ള വിഷയമെടുത്ത് അത് മികച്ച രീതിയില്‍ ക്യാമ്പയിന്‍ ചെയ്താല്‍ ആളുകള്‍ തന്നെ അത് ഏറ്റെടുത്തോളും. ചിരിച്ച മുഖം ഉള്‍ക്കൊള്ളിച്ച ലെയ്‌സിന്റെ പാക്കിങ് നമ്മള്‍ മറന്നുകാണില്ല.. ലോകമെമ്പാടും ലെയ്‌സിന് ഇന്ന് 200 ല്‍ പരം flavors ഉണ്ട്. ടീവിയിലെ ആദ്യ പരസ്യം മുതല്‍ ഇന്നുവരെ അവര്‍ ചെയ്തിട്ടുള്ള ഓരോന്നും സംരംഭകര്‍ക്ക് ഒത്തിരി പഠിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.
Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Tags:    

Similar News