ലുലു അങ്ങനെ കൊല്ലത്തും എത്തി ഗയ്സ്, സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വ്യാഴാഴ്ച തുറക്കും
കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കൊട്ടിയം ജംഗ്ഷനിലാണ് പുതിയ ലുലു ഡെയിലി തുടങ്ങുന്നത്
അങ്ങനെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊല്ലം ജില്ലയിലുമെത്തി. കൊല്ലം കൊട്ടിയത്തെ ഡ്രീംസ് മാളിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് (ലുലു ഡെയിലി), ലുലു കണക്ട് എന്നിവ പ്രവര്‍ത്തനം തുടങ്ങുന്നത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. ഡ്രീംസ് മാളിലെ താഴത്തെ നിലയില്‍ ലുലു ഡെയിലിയും ഒന്നാമത്തെ നിലയില്‍ ലുലു കണക്ടുമാണ്.
ദി ദേശിംഗനാട് റാപ്പിഡ് ഡവലപ്‌മെന്റ് ആന്‍ഡ് അസിസ്റ്റന്‍ഡ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളാണ് ഡ്രീംസ് മാള്‍. കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കൊട്ടിയം ജംഗ്ഷനിലാണ് ഡ്രീംസ് മാള്‍ സ്ഥിതി ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസ്, കെ.എഫ്.സി, ആര്യാസ് തുടങ്ങി നിരവധി ലോകോത്തര ബ്രാന്‍ഡുകള്‍ മാളില്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ലുലു ഡെയിലി കൂടി എത്തുന്നതോടെ നിരവധി സന്ദര്‍ശകര്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിരവധിയാളുകള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഷോപ്പിംഗ് മാളില്‍ ലുലു ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അടുത്തിടെ പറഞ്ഞിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ലുലു ഗ്രൂപ്പിന്റെ വലിയ മാളുകള്‍ പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ ആഴ്ച കോട്ടയം മണിപ്പുഴയിലും ലുലു മാള്‍ തുറന്നിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ ഹൈലൈറ്റ് മാളിലും ലുലു ഡെയിലി പ്രവര്‍ത്തനം തുടങ്ങി. അടുത്ത് തന്നെ തിരൂര്‍, പെരിന്തല്‍മണ്ണ, ബംഗളൂരു എന്നിവിടങ്ങളിലും ലുലു പ്രവര്‍ത്തനം ആരംഭിക്കും.