531-സീറോ പ്രോസസ് ഡോക്യുമെന്റഷനുമായി ഗോഡ്‌സ്പീഡ് പതിനഞ്ചാം വര്‍ഷത്തിലേക്ക്
ഗോഡ്‌സ്പീഡിന്റെ പതിനഞ്ചാം വാര്‍ഷിക ആഘോഷം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസത്തിനും സ്ഥിരതാമസത്തിനുമായി കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങളാകും 2025ല്‍ വിദേശരാജ്യങ്ങളില്‍ കാത്തിരിക്കുന്നതെന്ന് മൈഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി അബ്രോഡ് രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഗോഡ്‌സ്പീഡ് മാനേജിംഗ് ഡയറക്ടര്‍ എ. രേണു. ജര്‍മനിയും യു.എസും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ തോതില്‍ അവസരങ്ങള്‍ മലയാളികളെ കാത്തിരിപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗോഡ്‌സ്പീഡിന്റെ പതിനഞ്ചാം വാര്‍ഷിക ആഘോഷം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇമിഗ്രേഷന്‍, സ്റ്റഡി, വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയിലെ ഒരു വനിത നേതൃത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ്‌സ്പീഡ്. വീസ അപേക്ഷകളില്‍ 99.87 ശതമാനവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സ്ഥാപനത്തിന് സാധിക്കുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. വീസ ഫയലിംഗ് വേഗത്തിലും കുറ്റമറ്റതാക്കാനും 531-സീറോ പ്രോസസ് സംവിധാനം ആദ്യമായി അവതരിപ്പിച്ചതും ഗോഡ്സ്പീഡ് ആണ്.
ഗോഡ്സ്പീഡിന്റെ 200ഓളം വരുന്ന ജീവനക്കാരില്‍ 90 ശതമാനവും വനിതകളാണ്. പൂര്‍ണമായും വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഓഫീസാണ് കോട്ടയത്ത് പ്രവര്‍ത്തിക്കുന്നത്. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലും കാനഡയിലും ഗോഡ്‌സ്പീഡിന് ഓഫീസുണ്ട്.