ഇനി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 'ഉദ്യം' രജിസ്‌ട്രേഷനിലേക്ക് മാറണം. ഇതിനുള്ള വെബ് പോര്‍ട്ടല്‍ തുറന്നു. നിലവില്‍ ഉദ്യോഗ് ആധാര്‍, എന്‍ട്രപ്രണര്‍ മെമ്മോറാണ്ടം, എസ്എസ്‌ഐ രജിസ്‌ട്രേഷന്‍ എന്നിവ എടുത്തിട്ടുള്ളവരെല്ലാം ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കണമെന്നത് നിര്‍ബന്ധമാണ്. 2021 മാര്‍ച്ച് 31 നുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ആരൊക്കെ രജിസ്ട്രര്‍ ചെയ്യണം?
എംഎസ്എംഇ മന്ത്രാലയത്തിന്റെ പുതിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എല്ലാം ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കണം. ചെറുകിട സംരംഭത്തില്‍ ഉല്‍പ്പാദന മേഖലയും സേവന മേഖലയും ഉള്‍പ്പെടും.
സൂക്ഷ്മ സംരംഭം: പ്ലാന്റിലും മെഷിനറിയിലും പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളിലുമുള്ള നിക്ഷേപം ഒരു കോടിയില്‍ കൂടാത്തത്. വിറ്റുവരവ് അഞ്ചുകോടി രൂപയില്‍ താഴെയായിരിക്കണം.
ചെറുകിട സംരംഭം: നിക്ഷേപം പത്ത് കോടി രൂപയില്‍ കൂടരുത്. വിറ്റുവരവ് 50 കോടി രൂപയില്‍ താഴെ
ഇടത്തരം സംരംഭം: നിക്ഷേപം 50 കോടി രൂപയില്‍ കൂടരുത്. വിറ്റുവരവ് 250 കോടി രൂപയില്‍ താഴെ.
നിര്‍മാണ യൂണിറ്റെന്നും സേവന യൂണിറ്റെന്നുമുള്ള വ്യത്യാസം പുതിയ നിര്‍വചനത്തില്‍ ഇല്ല.
എങ്ങനെ രജിസ്ട്രര്‍ ചെയ്യാം?
www.udyamregistration.gov.in എന്ന പോര്‍ട്ടലിലൂടെ സംരംഭകര്‍ക്ക് സ്വയം ഉദ്യം രജിസ്‌ട്രേഷന്‍ നടത്താം.
പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മതി.
രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഒരേ സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ പാടില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline