നിങ്ങളില്‍ പുഞ്ചിരി വിടര്‍ത്തുന്ന 15 കുഞ്ഞു കാര്യങ്ങള്‍

നമ്മുടെ ജീവിതത്തില്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാകുന്ന ചില കുഞ്ഞു സന്തോഷങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഈ ലേഖനം. വായിക്കാം.

Update:2020-12-20 09:50 IST


ടെക്നോളജിയുടെ നിരന്തരമായ ഉപയോഗത്തിനൊപ്പം തിരക്കു പിടിച്ചതും വേഗമാര്‍ന്നതുമായ ആധുനിക ജീവിതത്തിനിടയില്‍, ജീവിതം പ്രദാനം ചെയ്യുന്ന ചില ചെറു സന്തോഷങ്ങളെ കുറിച്ച് നമ്മള്‍ മറന്നു പോകുന്നു. ഈ ലേഖനത്തില്‍, നമ്മുടെ ജീവിതത്തില്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാകുന്ന ചില കുഞ്ഞു സന്തോഷങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തുകയാണ്.

റിലാക്സ് ചെയ്ത് ഇനിയുള്ള വരികളിലെ കാര്യങ്ങള്‍ ഒന്നു വിഭാവനം ചെയ്ത് നോക്കൂ.

നിങ്ങള്‍ എപ്പോഴാണ് അവസാനമായി ഒറ്റയ്ക്ക് പ്രകൃതിയില്‍ മരങ്ങളുടെഇടയില്‍ കിളികളുടെ പാട്ടും കേട്ടു നിന്നത്?

എപ്പോഴാണ് അവസാനമായി സൂര്യാസ്തമയത്തിന്റെ ഭംഗി വിസ്മയത്തോടെ കണ്ടു നിന്നത്?


അവസാനമായി നിങ്ങള്‍ എപ്പോഴാണ് ഒരാളുടെ കണ്ണില്‍ തന്നെ നോക്കിയിരുന്ന് കുറേ നേരം സംസാരിച്ചിത്?


ഉപകാരപ്രദമായൊരു പുസ്തകം നിങ്ങള്‍ അവസാനമായി വായിച്ചു തീര്‍ത്തത് എപ്പോഴാണ്?


എപ്പോഴാണ് അവസാനമായി നിങ്ങള്‍ നിങ്ങളിലെ തന്നെ പുതിയ എന്തെങ്കിലും കണ്ടു പിടിച്ചിത്?


എപ്പോഴാണ് അവസാനമായി, നക്ഷത്രങ്ങളെ നോക്കി നിലത്ത് കിടന്നത്?


എപ്പോഴാണ് ഒരപരിചിതനോട് നിങ്ങള്‍ അവസാനമായി പുഞ്ചിരി തൂകിയത്?


എപ്പോഴാണ് നിങ്ങള്‍ അവസാനമായി ഫോണും ഇന്റര്‍നെറ്റുമില്ലാതെ ഒരു മുഴുവന്‍ ദിവസം കഴിഞ്ഞത്?


എപ്പോഴാണ് നിങ്ങള്‍ അവസാനമായി, ഒന്നും ചെയ്യാതെ ഏകാകിയായി സമയം ചെലവഴിച്ചത്?


എപ്പോഴാണ് നിങ്ങള്‍ അവസാനമായി നഗ്‌നപാദനായി മണ്ണില്‍ തൊട്ട് നടന്നത്?


എപ്പോഴാണ് നിങ്ങള്‍ അവസാനമായി പ്രകൃതിയോടൊട്ടി കിടന്നുറങ്ങിയിരുന്നത്?


എപ്പോഴാണ് നിങ്ങള്‍ അവസാനമായി പകല്‍കിനാവ് കാണാന്‍ സമയം കണ്ടെത്തിയത്?


ഒരു നായയോടൊപ്പം എന്നാണ് നിങ്ങള്‍ അവസാനമായി കളിച്ചത്?


എന്നാണ് അവസാനമായി നിങ്ങള്‍ ഒരു കുഞ്ഞിനെ ചിരിപ്പിച്ചത് ?


നിങ്ങളെ സ്പര്‍ശിച്ച ഒരു സംഗീതം അവസാനമായി കേട്ട് ആസ്വദിച്ചത് എന്നാണ്?



To read more articles from the author click here https://www.thesouljam.com/



Tags:    

Similar News