ജീവിതം ആവേശകരമാക്കാന്‍ ആറു വഴികളിതാ

പതിവ് ജീവിതചര്യകളില്‍ പെട്ട് ജീവിതത്തില്‍ വിരസത തോന്നാതിരിക്കാന്‍ പരീക്ഷിക്കൂ, ഈ മാര്‍ഗങ്ങള്‍

Update: 2022-01-09 05:10 GMT

ആധുനിക ലോകത്ത് വിനോദത്തിനായി ഒട്ടേറെ മാര്‍ഗങ്ങളുണ്ടെങ്കിലും നമ്മുടെ പതിവ് ദിനചര്യകളില്‍ കുടുങ്ങിപ്പോകുമ്പോള്‍ ജീവിതത്തില്‍ ചിലപ്പോള്‍ ആവേശം നഷ്ടപ്പെടുകയും വിരസത അനുഭവപ്പെടുകയും ചെയ്യാം.

എന്നാല്‍ വിരസതയില്‍ നിന്ന് കരകയറാനും ജീവിതത്തില്‍ കൂടുതല്‍ ആവേശം നിറയ്ക്കാനും നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ചില കാര്യങ്ങളുണ്ട്. അതിനുള്ള ആറ് വഴികളിതാ...
തൂലികാ സുഹൃത്തുക്കളെ കണ്ടെത്തുക
വര്‍ഷങ്ങള്‍ക്ക് മുമ്പ് റീഡേഴ്‌സ് ഡൈജസ്റ്റില്‍ തൂലികാ സുഹൃത്തുക്കളെ കുറിച്ച് വന്ന ഒരു ലേഖനം വായിച്ചപ്പോള്‍, ലോകത്തിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള തൂലികാ സുഹൃത്ത് എനിക്കുണ്ടെങ്കില്‍ എങ്ങനെയിരിക്കുമെന്ന് ജിജ്ഞാസ തോന്നിയിരുന്നു. കഴിഞ്ഞ വര്‍ഷം, എന്റെ ബ്ലോഗിലൂടെ എന്നെ കണ്ടെത്തിയ യുഎസിലുള്ള ഒരാളുമായി പതിവായി കത്തിടപാടുകള്‍ നടത്തിയപ്പോഴാണ് അത് എനിക്ക് അനുഭവവേദ്യമായത്. എന്റെ വെര്‍ച്വല്‍ തൂലികാ സുഹൃത്തുക്കളുമായി ഇ മെയ്ല്‍ കത്തിടപാട് നടത്തുന്നത് ആവേശകരവും മാനസിക വികാസത്തിന് ഉതകുന്നതുമായ അനുഭവമായിരുന്നു. (കുറച്ചു നാള്‍ മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു തൂലികാ സുഹൃത്തിനെ കൂടി എനിക്ക് ലഭിച്ചു.)
തത്സമയ മെസേജില്‍ നിന്ന് വ്യത്യസ്തമായി, നിങ്ങള്‍ ഒരു കത്ത് എഴുതുമ്പോള്‍ കുറേയേറെ ചിന്തകള്‍ കൂടി അതിലേക്ക് കടന്നു വരും. ആ കത്തിടപാടുകളിലൂടെ നിങ്ങള്‍ക്ക് കുറേയേറെ കാര്യങ്ങള്‍ പഠിക്കാനുമാകും.
സൗജന്യമായി തൂലികാ സുഹൃത്തുകളെ കണ്ടെത്താന്‍ സഹായിക്കുന്ന ചില വെബ്‌സൈറ്റുകളിതാ...
ഒരു സംഗീത ഉപകരണം വായിക്കാന്‍ പഠിക്കുക
എനിക്ക് ഏറെ സന്തോഷവും ആവേശവും നല്‍കിയ ഒന്ന് ഗിത്താര്‍ പഠനമാണ്. യൂട്യൂബിലെയും ഇന്റര്‍നെറ്റിലെയും മികച്ച പാഠങ്ങള്‍ വഴി ഒരുപാട് സംഗീത ഉപകരണങ്ങള്‍ സൗജന്യമായി പഠിക്കാനുള്ള സൗകര്യമുണ്ട്. ഗിത്താര്‍ വായന പഠിക്കണമെങ്കില്‍ ജസ്റ്റിന്‍ ഗിത്താര്‍ (Justin Guitar) ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഞാന്‍ പഠിച്ചത് ഇതിലൂടെയാണ്. അദ്ദേഹത്തിന്റെ ബിഗിനേഴ്‌സ് കോഴ്‌സ് പഠനം തുടക്കക്കാര്‍ക്ക് മികച്ചതാണ്.
ചില ഉപകരണങ്ങള്‍ പഠിക്കുന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതാകാം. അവ സാമാന്യം ഭംഗിയായി വായിക്കാന്‍ കഴിയണമെങ്കില്‍ കുറച്ചു സമയം പിടിക്കും. പ്രത്യേകിച്ച്, പഠനത്തിനായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നയാളാണെങ്കില്‍. ഹാര്‍മോണിക, യൂക്കലേലി (Ukulele) എന്നിവയുടെ സംഗീതം മികച്ചതും പഠിക്കാന്‍ എളുപ്പവുമാണ്. മറ്റു ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും.
യാത്ര
നിങ്ങളുടെ ജീവിതത്തിന് ആവേശം പകരാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് യാത്ര. സുഹൃത്തുക്കളും കുടുബാംഗങ്ങളുമായി യാത്ര പോകാന്‍ പലപ്പോഴും എല്ലാവരുടെയും സമയവും സൗകര്യവും ഒത്തുവരിക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ യാത്ര ചെയ്യുന്നതിന് അതൊരു ഒഴിവുകഴിവായി കാണരുത്. എന്റെ ലേഖനങ്ങളില്‍ പതിവായി പറയുന്നതു പോലെ, ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് തീര്‍ച്ചയായും ഞാന്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ്. എൻ്റെ ജീവിതത്തിൽ വളരെ താൽപ്പര്യം ഉണർത്തിയ പല വ്യക്തികളെയും ഞാൻ കണ്ടുമുട്ടിയതും പ്രചോദനകരമായ നിരവധി സംഭാഷണങ്ങൾ നടത്തിയതും യാത്രകൾക്കിടയിൽ ഞാൻ തങ്ങിയ backpacker ഹോസ്റ്റലുകളിലാണ്.
യാത്ര (പ്രത്യേകിച്ചും ദീര്‍ഘകാല യാത്ര) നിങ്ങളെ പ്രചോദിപ്പിക്കും, നിങ്ങളുടെ മാനസിക വികാസം സാധ്യമാക്കുകയും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര ജീവിതത്തെ പരിപോഷിപ്പിക്കുകയും ചെയ്യും.
കൗച്ച് സര്‍ഫിംഗ് (Couch surfing)
യാത്രികര്‍ക്ക് പ്രദേശവാസികളുമായി കണ്ടുമുട്ടാനും പലപ്പോഴും സൗജന്യമായി കൂടെ താമസിക്കാനും അവസരമൊരുക്കുന്ന ആപ്പ്/പ്ലാറ്റ്‌ഫോമാണ് കൗച്ച്‌സര്‍ഫിംഗ്. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ പ്ലാറ്റ്‌ഫോമാണിത്. നിങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കൂടുതല്‍ ആധികാരികമായും മികവോടെയും അനുഭവിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.
പ്രാദേശിക, രാജ്യാന്തര തലത്തിലുള്ള യാത്രികര്‍ക്ക് ആതിഥേയത്വം വഹിക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ കഴിയുന്നു. ഇതിലൂടെ, വീടിന് പുറത്തിറങ്ങാതെ തന്നെ പുതിയ ആളുകളെ കാണാനും യാത്രയുടെ അനുഭവം നേടാനും സാധിക്കുന്നു. ആതിഥേയത്വം നല്‍കാനും രാത്രി താമസം ഒരുക്കാനും താല്‍പ്പര്യമില്ലെങ്കില്‍ നിങ്ങളുടെ നഗരത്തില്‍/പട്ടണത്തില്‍ എത്തുന്ന സഞ്ചാരികളെ കാണാനും സമയം ചെലവിടാനുമുള്ള അവസരവുമുണ്ട്.
കൗച്ച് സര്‍ഫിംഗിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തികച്ചും സൗജന്യമായി എളുപ്പത്തില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനാകും.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍
ഏത് വിഷയത്തിലും സൗജന്യമായോ പണം നല്‍കിയോ പഠിക്കാവുന്ന നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാണ്. ഇത്തരം കോഴ്‌സുകള്‍ നല്‍കുന്ന ഏതാനും പ്ലാറ്റ്‌ഫോമുകളിതാ...
ഇവയിലെ പല കോഴ്‌സുകളും അതാത് മേഖലകളിലെ വിദഗ്ധരാണ് കൈകാര്യം ചെയ്യുന്നത്. മികച്ച റിവ്യൂ ആണ് അവയ്ക്ക് ലഭിക്കുന്നത്. ഈ സൈറ്റുകള്‍ നിങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
ഒരു ക്ലബ്ബില്‍ ചേരുക
കോവിഡ് പടര്‍ന്നതിന് ശേഷം എനിക്ക്് ഏറ്റവും കൂടുതല്‍ നഷ്ടബോധം ഉണ്ടാക്കിയ കാര്യങ്ങളിലൊന്ന് പ്രതിവാര Tuesday Club മീറ്റിംഗുകളില്‍ പങ്കെടുക്കാനാകുന്നില്ല എന്നതാണ്. ആശയങ്ങള്‍ കൈമാറുന്നതിനും പൊതുവേദിയില്‍ സംസാരിക്കുന്നതിനുമുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി 1994 ല്‍ എന്റെ പിതാവ് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ചതാണ് Tuesday Club. മിക്ക അംഗങ്ങളും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായതിനാല്‍ ഓരോരുത്തര്‍ക്കും സവിശേഷമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുണ്ടാകും. രാജ്യത്തെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള എഴുത്തുകാരനായ ഷെവ്‌ലിന്‍ സെബാസ്റ്റിയന്‍ മനോഹരമായി വിവരിച്ച കഥകള്‍ കേട്ട് കഥപറച്ചിലിന്റെ കലയുമായി ഞാന്‍ പ്രണയത്തിലായത് അവിടെ വെച്ചാണ്.
പുതിയ ആശയങ്ങളും ആകര്‍ഷകമായ കഥകളും അവതരിപ്പിക്കപ്പെടുന്നതിലെ സന്തോഷമാണ് ഈ യോഗങ്ങളെ ഞാനേറെ ഇഷ്ടപ്പെടാന്‍ കാരണം. അവയെ കുറിച്ച് കേള്‍ക്കുന്നത് എന്നെ സജീവമാക്കി നിര്‍ത്തുകയും പ്രചോദിപ്പിക്കുകയും ലോകവീക്ഷണം വിശാലമാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ ആവേശം പകരാന്‍, സമാനചിന്താഗതിക്കാരായ ആളുകളെ കണ്ടെത്താനാവുന്ന, ടോസ്റ്റ്മാസ്‌റ്റേഴ്‌സ്, ബിഎന്‍ഐ (ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് ഇന്റര്‍നാഷണല്‍), ബുക്ക് ക്ലബുകള്‍ തുടങ്ങി നിരവധി ക്ലബുകളിൽ നിങ്ങൾക്ക് ചേരാവുന്നതാണ്.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com



Tags:    

Similar News