ഫുട്ബോള്‍ ലോകകപ്പും എന്റെ ഖത്തര്‍ അനുഭവങ്ങളും

ഏറെ വിവാദമുയര്‍ത്തിയ ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറിയ ഖത്തറില്‍ ഞാന്‍ ചെലവഴിച്ച രണ്ടാഴ്ചകള്‍ അവിസ്മരണീയമായിരുന്നു

Update:2023-01-08 08:00 IST

ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള ക്ഷണം എനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ചതാണ്! 2016 ല്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ റിച്ചിയും പോള്‍സാമും 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ അവരുടെ അടുത്തേക്ക് ക്ഷണിച്ചിരുന്നു. (ഖത്തറില്‍ സ്ഥിരതാമസക്കാരായ എന്‍.ആര്‍.ഐകളാണ് അവര്‍). അന്ന് കോളെജില്‍ പഠിക്കുമ്പോള്‍ ആറു വര്‍ഷത്തിനു ശേഷം ഞാന്‍ എവിടെയായിരിക്കുമെന്ന കാര്യത്തില്‍ ധാരണയില്ലാതിരുന്നതിനാല്‍ ആ സമയത്ത് അതിനെ കുറിച്ച് കൂടുതല്‍ ആലോചിച്ചിരുന്നില്ല.

എന്നാല്‍ ജൂലൈയില്‍, ലോക കപ്പ് ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചപ്പോള്‍ അവരുടെ ഓഫറിനെ കുറിച്ച് ഓര്‍ത്തു. ടിക്കറ്റ് കിട്ടണേ എന്നായിരുന്നു പിന്നെ പ്രാര്‍ത്ഥന. എന്നാല്‍ 12 മണിക്കൂര്‍ വെര്‍ച്വല്‍ ക്യൂവില്‍ കാത്തുനിന്ന ശേഷം എനിക്കും സുഹൃത്തുക്കള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞു.
അങ്ങനെ, നവംബര്‍ 26ന് ഞാന്‍ ഖത്തറിലേക്ക് പുറപ്പെട്ടു. മിഡില്‍ ഈസ്റ്റിലേക്കുള്ള എന്റെ ആദ്യയാത്രയായിരുന്നു അത്. അവിടെ എന്ത് പ്രതീക്ഷിക്കണം എന്നതിനെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റം, എല്‍. ജി. ബി. ടി. ക്യു സമൂഹത്തോടുള്ള നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് ധാരാളം നെഗറ്റീവ് കവറേജ് ലഭിച്ചിരുന്നു.
ലോകകപ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ് ബ്ലാറ്റര്‍ (ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനുള്ള അവകാശം നല്‍കുമ്പോള്‍ ഫിഫ പ്രസിഡന്റ്) ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നല്‍കിയത് തെറ്റായിപ്പോയി എന്ന ശക്തമായ പ്രസ്താവനയുമായി വന്നു. 'ഖത്തര്‍ വളരെ ചെറിയ രാജ്യമാണ്... ഫുട്ബോളും ലോകകപ്പും അതിനേക്കാള്‍ വളരെ വലുതാണ്' അദ്ദേഹം പറഞ്ഞു. ഖത്തറിനെ പോലുള്ള ഒരു ചെറിയ രാജ്യത്തിന് ലോകകപ്പ് മികച്ച രീതിയില്‍ നടത്താനാകുമോ എന്ന് ബ്ലാറ്ററെ പോലെ പലരും സംശയിച്ചു. ലോകകപ്പ് തുടങ്ങിയതിനു ശേഷവും രാജ്യാന്തര മാധ്യമങ്ങള്‍ ശക്തമായ നെഗറ്റീവ് കവറേജ് തുടര്‍ന്നുകൊണ്ടിരുന്നു.
എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമായിരുന്നു. കാരണം ടൂര്‍ണമെന്റിലുടനീളം, അവിടെയെത്തിയ സന്ദര്‍ശകര്‍ക്ക് മിക്ക കാര്യങ്ങളിലും സുഗമവും തടസ്സരഹിതവുമായ അനുഭവങ്ങള്‍ നല്‍കി ആശങ്കകള്‍ക്ക് ഇടയില്ലാത്ത വിധം ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞു.
ലോകകപ്പ് ടിക്കറ്റ് ഉള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ (ബസിലും മെട്രോയിലും) പൂര്‍ണമായും സൗജന്യ യാത്ര ഏര്‍പ്പെടുത്തി. ബുദ്ധിപൂര്‍വമായ ഒരു നീക്കമായിരുന്നു അത്. റോഡുകളിലെ ട്രാഫിക് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡും സെര്‍ബിയയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റാണ് എന്റെ കൈയിലുണ്ടായിരുന്നത്. ആവേശകരമായ ആ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് സെര്‍ബിയയെ (3-2) തോല്‍പ്പിച്ചു. എന്നിരുന്നാലും തുറന്നു പറയട്ടെ, ചെണ്ടകൊട്ടിയും നൃത്തം വെച്ചും കാണികള്‍ ആഘോഷിക്കാറുള്ള, കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങളുമായി അവിടത്തെ അന്തരീക്ഷത്തെ ഒരിക്കലും താരതമ്യപ്പെടുത്താനാകില്ല.

We had taken the cheapest tickets, yet the view was excellent


അവിടെ ഒരു ഉത്സവാന്തരീക്ഷത്തിന്റെ അഭാവമുണ്ടായിരുന്നു. ഓരോ ടീമിന്റെയും ആരാധകരായ കാണികളേക്കാള്‍ നിഷ്പക്ഷ കാണികളായിരുന്നു സ്റ്റേഡിയത്തിനകത്ത് കൂടുതലും ഉണ്ടായിരുന്നത് എന്നതായിരുന്നു പ്രധാന കാരണം. എന്നിരുന്നാലും സൗത്ത് അമേരിക്ക, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ഫുട്ബോള്‍ പ്രേമികള്‍ ഖത്തറില്‍ ഉണ്ടായിരുന്നു. അവര്‍ തെരുവുകളിലും മെട്രോകളിലും പാടുകയും നൃത്തം ചെയ്യുകയും സംഗീതം പൊഴിക്കുകയും ചെയ്തുകൊണ്ടിരുന്നത് കാണാന്‍ തന്നെ രസമായിരുന്നു.

Cruising in the desert


എന്റെ രണ്ടാഴ്ചത്തെ ഖത്തര്‍ അനുഭവങ്ങളിലെ ഏറ്റവും അവിസ്മരണീയമായ കാര്യം ഫുട്ബോള്‍ ആയിരുന്നില്ല, മറിച്ച് മരുഭൂമിയില്‍ ചെലവഴിച്ച സമയമായിരുന്നു. മരുഭൂമി പോലെ ഊഷരമായ ഭൂമിയില്‍ എന്നെ അതിശയിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ കാര്യങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റായിരുന്നു. മരുഭൂമിയില്‍ ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് ഡ്യൂണ്‍ ബഗ്ഗികള്‍ (Dune buggy) ഓടിച്ചു കളിച്ചു.


The Dune Buggy Experience


ഇത്രയേറെ എന്നെ രസിപ്പിച്ച മറ്റൊരു കാര്യം അടുത്തൊന്നും ഉണ്ടായതായി എനിക്ക് ഓര്‍മയില്ല. കൂട്ടുകാര്‍ക്കൊപ്പം മണല്‍ക്കൂനകള്‍ക്കു മുകളിലൂടെ കേറിയും ഇറങ്ങിയും ബഗ്ഗി ഓടിച്ചു കളിച്ചത് കോരിത്തരിപ്പിക്കുന്ന അനുഭവമായിരുന്നു. ഞാന്‍ മരുഭൂമി വളരെയേറെ ആസ്വദിച്ചു. അതിനാല്‍ മറ്റൊരു യാത്രകൂടി ഞങ്ങള്‍ അവിടേക്ക് നടത്തി. അത് രാത്രി ഏറെ വൈകി നക്ഷത്ര നിരീക്ഷണത്തിനായിരുന്നു.

മരുഭൂമിയില്‍ അപ്പോള്‍ നല്ല തണുപ്പും കാറ്റും ഉണ്ടായിരുന്നു. അവിശ്വസനീയമായ ശാന്തതയായിരുന്നു അവിടെ. ഞങ്ങള്‍ മരുഭൂമിയിലെ മണലില്‍ കിടന്നു, അല്‍പ്പം സംഗീതം കേട്ട് ആകാശത്തേക്ക് നോക്കി, പഴയ കാലങ്ങളെ കുറിച്ച് അയവിറക്കി. അതിശയകരമായ അനുഭവമായിരുന്നു അത്!
ആ രാത്രി മരുഭൂമിയില്‍ തന്നെ ചെലവഴിച്ചാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. പക്ഷേ ടൊയോട്ട ലാന്‍ഡ് ക്രൂയ്സറുകളില്‍ രാത്രിയില്‍ മണല്‍ക്കൂനകളിലൂടെ വണ്ടിയോടിച്ച് ആസ്വദിക്കുന്ന അറബികള്‍ ധാരാളമാണ്. ഞങ്ങള്‍ കിടന്നിടത്തു തന്നെ ഉറങ്ങിപ്പോയാല്‍ അത് അപകടമാണ്.

Outside the Stadium - A Dream Come True!


 

A shot of the massive Qatar National Library


മടങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നില്ല, അതേസമയം റിസ്‌ക് എടുക്കാനും വയ്യ. അതുകൊണ്ട് രാത്രി തന്നെ ഞങ്ങള്‍ മടങ്ങി.


The Islamic Art Museum


Qatar National Museum


 രണ്ടാഴ്ച ഖത്തറില്‍ ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ മുതല്‍ അവിടെ എനിക്ക് പെട്ടെന്ന് ബോറടിക്കുമോ എന്ന ആശങ്കയിലായിരുന്നു എന്റെ കൂട്ടുകാര്‍. എന്നാല്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയം, സീലൈന്‍ ബീച്ച്.


The Doha Skyline


ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കറ്റാറ വില്ലേജ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി തുടങ്ങി സന്ദര്‍ശിക്കാന്‍ പല സ്ഥലങ്ങളും അവിടെയുണ്ട്. ഖത്തര്‍ നാഷണല്‍ ലൈബ്രറി വിപുലവും മികച്ചതുമാണ്. ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, പോഷ് ഏരിയകളായ ലുസൈല്‍, പേള്‍ ഖത്തര്‍ എന്നിവയും സന്ദര്‍ശിച്ചു.


In Pearl Qatar


ലോക കപ്പിനോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീത, സാംസ്‌കാരിക നൃത്ത പരിപാടികളും ധാരാളം അരങ്ങേറിയിരുന്നു. ലോകകപ്പ് കാണാനെത്തിയ പഴയ സുഹൃത്തുകളെയും ബന്ധുക്കളെയും പരിചയക്കാരെയും കാണാനും ഖത്തറില്‍ അവസരം ലഭിച്ചു.


Tags:    

Similar News