മനസ്സിനെ ഉത്തേജിപ്പിക്കുന്ന അസാധാരണമായ 5 സംഗീത പ്രകടനങ്ങള്‍

റോക്ക്, ജാസ്, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം മുതല്‍ ഓപറ വരെ, മനസ്സിനെ ത്രസിപ്പിക്കുന്ന ചില തത്സമയ പ്രകടനങ്ങള്‍ ഇതാ...

Update:2022-07-24 10:52 IST

ഈ ലോകത്ത് സംഗീതം പോലെ എന്നെ ആഴത്തില്‍ സ്പര്‍ശിച്ച കാര്യങ്ങള്‍ ചുരുക്കമാണെന്ന് പറയാം. അസുഖകരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ നമ്മെ ലഹരിയിലാക്കാന്‍ കഴിയുന്ന ഒരു മരുന്നാണ് സംഗീതം. അതില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാനേ വയ്യ.

മികച്ച സംഗീതം ഒരു ആത്മീയ അനുഭവം തന്നെയാണ്. ഒരേ സമയം നമ്മുടെ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മാവിലേക്കും തുളച്ചു കയറാനും അതിന്റെ വലയത്തിലായിരിക്കുമ്പോള്‍ മറ്റെല്ലാ ആശങ്കകളും ഇല്ലാതാക്കുവാനും സംഗീതത്തിന് കഴിവുണ്ട്.
എന്നെ ഇത്തരത്തില്‍ സ്വാധീനിച്ച ഏതാനും അസാധാരണ സംഗീതപ്രകടനങ്ങള്‍ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സംഗീതത്തിലെ മുന്‍ഗണനകള്‍ വ്യക്തിപരമാണെന്ന് ഏനിക്കറിയാം. എങ്കിലും നിങ്ങളുടെ അഭിരുചി ഏതുമാകട്ടെ, ഇതിലെ ഏതാനും പ്രകടനങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യും.
സെലിന്‍ ഡിയോണ്‍, ആന്‍ഡ്രിയ ബോസെല്ലി എന്നിവരുടെ The Prayer

Full View

വിഭാഗം: ക്ലാസിക്കല്‍ ക്രോസ്ഓവര്‍

@ സെന്‍ട്രല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് (2011)
(ഗാനം തുടങ്ങുന്നത് 1.36 മിനുട്ടിലാണ്)
സെന്‍സേഷണല്‍ ഗായിക സെലിന്‍ ഡിയോണും ഓപറ ഗായകന്‍ ആന്‍ഡ്രിയ ബോസെല്ലിയും ചേര്‍ന്ന് നിങ്ങളുടെ ഹൃദയം തരളിതമാക്കുന്ന ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നു.
സെലിന്‍ ഡിയോണിന്റെ പ്രശസ്തമായ ഒരു അഭിപ്രായമുണ്ട്, ' ദൈവത്തിന് പാടുന്ന ഒരു ശബ്ദമുണ്ടെങ്കില്‍ അത് ആന്‍ഡ്രിയ ബോസെല്ലിയുടേത് പോലെയായിരിക്കും'.
സചല്‍ ജാസ്, വിന്റണ്‍ മാര്‍സലസ് എന്നിവരുടെ My Favorite Things

Full View


വിഭാഗം: ഈസ്റ്റേണ്‍ ക്ലാസിക്കല്‍, ജാസ് ഫ്യൂഷന്‍
@ മര്‍സിയാക് ജാസ് ഫെസ്റ്റിവല്‍ (2013)
ജാസും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും തികച്ചും വ്യത്യസ്തമാണെന്ന് തോന്നാം. എന്നാല്‍ ഈ മാസ്മരിക പ്രകടനത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ജാസും അതിര്‍വരമ്പുകളില്ലാതെ ലയിച്ചു ചേരുന്നു. പാകിസ്ഥാനി ബാന്‍ഡായ സചല്‍ ജാസ് എന്‍സെംബ്ള്‍ വിന്റണ്‍ മാര്‍സലസുമായി ചേര്‍ന്ന്, ജാസ് ഇതിഹാസം ജോണ്‍ കോള്‍ട്രെയ്ന്റെ മൈ ഫേവറിറ്റ് തിംഗ്സ് എന്ന പതിപ്പിനെ ആകര്‍ഷകമാക്കിയിരിക്കുന്നു.
ബന്‍സൂരി(ഓടക്കുഴല്‍ പോലുള്ള ഉപകരണം)യിലുള്ള ബാകിര്‍ അബ്ബാസിന്റെ പ്രകടനം ദൈവികം എന്നു തന്നെ വിശേഷിപ്പിക്കാം.
നിങ്ങള്‍ ക്ലാസിക്കല്‍ ഈസ്റ്റേണ്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ആരാധകന്‍ അല്ലെങ്കില്‍ പോലും ഇത് തീര്‍ച്ചയായും കേള്‍ക്കേണ്ടതു തന്നെയാണ്.
ലൂചിയാനോ പാവറോട്ടിയുടെ Nessum Dorma

Full View
വിഭാഗം: ഓപറ

@ ലോസാഞ്ചലസ് (1994)
എന്റെ കുട്ടിക്കാലത്ത് ഈ പാട്ടിന്റെ ചില ഭാഗങ്ങള്‍ കേട്ടതായി ഓര്‍മയുണ്ട്. എന്നാല്‍ അപ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഈ പാട്ട് പൂര്‍ണമായും കേട്ടപ്പോഴാണ് ഈ ഗാനത്തിന്റെ ഭംഗിയും പ്രശസ്ത ഓപറ ഗായകന്‍ ലൂചിയാനോ പാവറോട്ടിയുടെ മാസ്മരികതയും മനസ്സിലായത്. ഈ ഗാനം ആലപിക്കുമ്പോള്‍ പാവറോട്ടിക്ക് ദൈവികമായ ഒരു ശക്തി ലഭിച്ചിട്ടുണ്ടെന്ന് തോന്നും, പ്രത്യേകിച്ചും അവസാന ഏതാനും വരികളില്‍.
ഇറ്റാലിയന്‍ ഭാഷയിലുള്ള ഗാനത്തിന്റെ ഒരു വാക്കുപോലും എനിക്ക് മനസ്സിലാകുന്നില്ലെങ്കിലും അത് എന്റെ കണ്ണു നിറയ്ക്കുകയും ആനന്ദഭരിതമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
റിമമ്പര്‍ ശക്തിയുടെ കരുണ

Full View

വിഭാഗം: ക്ലാസിക്കല്‍ ഇന്ത്യന്‍ ഫ്യൂഷന്‍
@ ഓസ്ട്രിയ, വിയന്ന
( കരുണ: 0.31 സെക്കന്‍ഡ് മുതല്‍ 15.48 സെക്കന്‍ഡ് വരെ)
ശങ്കര്‍ മഹാദേവന്റെ വശീകരിക്കുന്ന ശബ്ദവും മറ്റ് ബാന്‍ഡ് അംഗങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളും (ഇതില്‍ അനുഗ്രഹീത സംഗീതജ്ഞരായ തബല വാദകന്‍ സക്കീര്‍ ഹുസ്സൈന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലോഗല്‍ന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു) കൊണ്ട് ആസ്വാദ്യകരമാണ് ഈ സംഗീത വിരുന്ന്.
സാന്റാനയുടെ Soul Sacrifice

Full View

1960 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു സംഗീതോത്സവമായിരുന്നു വുഡ്സ്റ്റോക്. മൂന്ന് ദിവസങ്ങളിലായി അഞ്ചു ലക്ഷത്തിലേറെ പേരാണ് സംഗീതം ആസ്വദിക്കാന്‍ അവിടെ എത്തിയിരുന്നത്.

അതുവരെ ഒരു ആല്‍ബം പോലും പുറത്തിറക്കിയിട്ടില്ലാത്ത, അത്രയൊന്നും അറിയപ്പെടാത്ത ഒരു ബാന്‍ഡ് ആയിരുന്നു വുഡ്സ്റ്റോക്കില്‍ പ്രകടനം നടത്താനെത്തുമ്പോള്‍ സാന്റാന.
എന്നാല്‍ ത്രസിപ്പിക്കുകയും രോമാഞ്ചമുളവാക്കുകയും ചെയ്ത അവസാന ഗാനമായ സോള്‍ സാക്രിഫൈസ് പൂര്‍ത്തിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അത് അവരെ യുഎസിലെ ഏറ്റവും ആരാധകരുള്ള ബാന്‍ഡുകളിലൊന്നായി മാറ്റി.
വുഡ്സ്റ്റോക്കില്‍ എത്തിയ ഈ ബാന്‍ഡില്‍ 22 കാരനായ കാര്‍ലോസ് സാന്റാന (പിന്നീട് ലക്ഷക്കണക്കിന് മ്യൂസിക് റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായി വിറ്റഴിക്കപ്പെട്ടു), അസാധ്യപ്രകടനം കാഴ്ചവെച്ച 20 കാരനായ ഡ്രമ്മര്‍ മൈക്കല്‍ ഷ്രിവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
(ഇതിന്റെ വീഡിയോ നിലവാരം അല്‍പ്പം മോശമാണ്. ഡ്രം സോളോ പ്രകടനം വെട്ടിക്കുറച്ച് ചെറിയ പതിപ്പാണ് നല്‍കിയിരിക്കുന്നതെങ്കിലും ലിങ്കിന്റെ നിലവാരം മികച്ചതു തന്നെയാണ്)

For more simple and practical tips to live better and be happier visit Anoop's website:https://www.thesouljam.com



Tags:    

Similar News