'കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍' ; ജൂണില്‍ ആരംഭിച്ചേക്കുമെന്ന് ഭാരത് ബയോടെക്

നിലവില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ അനുമതിയില്ല. എന്നാല്‍ കുട്ടികളിലെ കോവാക്‌സിന്‍ ട്രയലുകള്‍ക്കായി ഡബ്ല്യുഎച്ച്ഒ യുടെ അനുമതി തേടിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

Update:2021-05-24 15:56 IST

ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് പുറത്തിറക്കുന്ന കോവാക്‌സിന്‍ കുട്ടികളില്‍ ഉടന്‍ പരീക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ പരീക്ഷണം തുടങ്ങിയേക്കുമെന്നും ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇതിനു ലൈസന്‍സ് കിട്ടിയേക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഭാരത് ബയോടെക് ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷനല്‍ അഡ്വോക്കസി മേധാവി ഡോ. റേച്ചസ് എല്ല പറഞ്ഞു.

1500 കോടി രൂപയുടെ വാക്‌സിന് കേന്ദ്രം മുന്‍കൂര്‍ ഫണ്ട് അനുവദിച്ചിരുന്നു. ബെംഗളൂരുവിലേക്കും ഗുജറാത്തിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. മാത്രമല്ല, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനമോ നാലാം പാദത്തിലോ അതുണ്ടാകും' ഡോ. റേച്ചസ് എല്ല വ്യക്തമാക്കി. ഫിക്കി ലേഡീസ് സമ്മേളനത്തില്‍ വെര്‍ച്വല്‍ ആയി സംസാരിക്കുകയായിരുന്നു ഡോ. എല്ല.
ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള വാക്‌സീനുകള്‍ എടുക്കുന്നവര്‍ക്കാണ് നിലവില്‍ രാജ്യാന്തര യാത്രകള്‍ക്ക് അനുമതി. അതിനാല്‍ തന്നെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് പ്രതിസന്ധിയാണ്. ഡബ്ല്യുഎച്ച്ഒയുടെ അടിയന്തിര ഉപയോഗത്തിനുള്ള വാക്‌സിന്‍ ലിസ്റ്റില്‍ കോവാക്‌സിന്‍ ഇപ്പോഴും ഇല്ല. അതിനാല്‍ത്തന്നെ എത്രയും പെട്ടെന്ന് അനുമതി നേടുകയാണ് കമ്പനിയുടെ ലക്ഷ്യവും.


Tags:    

Similar News