അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോവിഡ് ബാധിതര്‍: സംസ്ഥാനത്ത് പുതുതായി 20,624 കേസുകള്‍

24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്

Update:2021-07-31 18:33 IST

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ. അഞ്ച് ദിവസത്തിനിടെ 98,459 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതുതായി 20,624 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനെയാണ് പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
98 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ പെടുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1266, കൊല്ലം 1428, പത്തനംതിട്ട 469, ആലപ്പുഴ 1278, കോട്ടയം 841, ഇടുക്കി 325, എറണാകുളം 1135, തൃശൂര്‍ 2432, പാലക്കാട് 1295, മലപ്പുറം 2655, കോഴിക്കോട് 1689, വയനാട് 407, കണ്ണൂര്‍ 844, കാസര്‍ഗോഡ് 801 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Tags:    

Similar News