കോവിഡ് പോരാട്ടം ശക്തമാക്കി ഇന്ത്യ; അഞ്ച് കോടി ഫൈസര്‍ ഡോസ് വാങ്ങിയേക്കും

കോവാക്സ് മുഖേന അമേരിക്കയില്‍നിന്ന് 70 ലക്ഷം മോഡേണ വാക്സിനും പദ്ധതിയുണ്ട്.

Update:2021-08-12 15:41 IST

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കൊപ്പം വാക്‌സിനേഷന്‍ നടപടികളും ശക്തമാക്കി ഇന്ത്യ. അഞ്ച് കോടി ഫൈസര്‍ വാക്സിന്‍ വാങ്ങുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കോവാക്സ് മുഖേന അമേരിക്കയില്‍നിന്ന് 70 ലക്ഷം മോഡേണ വാക്സിനും വാങ്ങാന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
അഞ്ച് കോടി വാക്സിന്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ഫൈസറോ ഇന്ത്യന്‍ ആരോഗ്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ഇതുവരെ നേടിയിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ച ഇന്ത്യയില്‍ പ്രധാനമായും ആശ്രയിക്കുന്നത് ആസ്ട്രാസെനക്ക വാക്സിനാണ്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണുമായും കേന്ദ്ര സര്‍ക്കാര്‍ വാക്സിനായുള്ള ചര്‍ച്ച നടക്കുകയാണ്.
ഈ മാസം തന്നെ 600 ദശലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരുങ്ങുന്നത്.
അടിയന്തര ആവശ്യത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ വാക്സിന്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അനുമതി നല്‍കിയത്.
വാക്‌സിന്‍ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ ആസ്ഥാനമായുള്ള ബയോളജിക്കല്‍ കമ്പനിയുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ദേശീയ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Tags:    

Similar News