തെലങ്കാനയില്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഒരു ലക്ഷം; റെക്കോര്‍ഡ് മറികടന്ന് വ്യാപനം
24 മണിക്കൂറില്‍ രാജ്യത്തെ കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു.
മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. അതേസമയം തെലങ്കാന മാത്രം ഒരു ലക്ഷം പേരില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നതായി പുതിയ സര്‍വേ.
രാജ്യത്ത് 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടിയിട്ടുണ്ട്. 20.75 ആണ് ഇത്.
രോഗ സ്ഥിരീകരണ കണക്ക് ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 24 മണിക്കൂറില്‍ മാത്രം 439 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ 4,89,848 ആയി.
സംസ്ഥാന വ്യാപകമായി നടന്ന ഫീവര്‍ സര്‍വേയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആണ് തെലങ്കാനയില്‍ കോവിഡ് ലക്ഷണങ്ങളുള്ള ആളുകള്‍ ഒരു ലക്ഷത്തിലധികം ആണെന്ന് കണ്ടെത്തിയത്. അതില്‍ സംസ്ഥാന ആരോഗ്യമന്ത്രി ടി ഹരീഷ് റാവു ഉള്‍പ്പെടെ പങ്കെടുത്ത സര്‍വേ ആണിത്.
സര്‍വേയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ 29.20 ലക്ഷം വീടുകള്‍ക്ക് ഒരു ലക്ഷത്തിലധികം കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തതായും മന്ത്രി പറഞ്ഞു. കൊവിഡ്-19നെ കുറിച്ച് ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹോം ഐസൊലേഷന്‍ കിറ്റുകള്‍ സൗജന്യമായി നല്‍കുന്നതിനാല്‍ കൊവിഡിന്റെ ലക്ഷണങ്ങളുള്ളവര്‍ മരുന്നുകള്‍ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ തിരക്കുകൂട്ടരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളും ലഭ്യമാണെന്നും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റ് സംസ്ഥാനങ്ങള്‍.