'Variant IHU' : കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെക്കാള്‍ അപകടകാരിയോ; അറിയേണ്ടതെല്ലാം
ഫ്രാന്‍സിലെ മാഴ്‌സിലസിലാണ് പുതിയ വകഭേദം കണ്ടെത്തിയത്
ഒമിക്രോണിന് പിന്നാലെ ലോകത്തെ ആശങ്കയിലാക്കി കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി. ഫ്രാന്‍സിലെ മാഴ്‌സിലസില്‍ കണ്ടെത്തിയ പുതിയ വരഭേദത്തിന് variant IHU (ബി. 1.640.2) എന്നാണ്, നല്‍കിയിരിക്കുന്ന പേര്. പ്രദേശത്തെ 12 പേരിലാണ് variant IHU (വേരിയന്റ് ഐച്ച് യു) റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊവിഡ് വൈറസില്‍ നിന്ന് 46 തവണ ജനിതക മാറ്റം സംഭവിച്ചവയാണ് IHU എന്നാണ് കരുതുന്നത്. ഫ്രാന്‍സിലെ IHU മെഡിറ്ററേനീ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതുകൊണ്ടാണ് പുതിയ വകഭേദത്തിന് IHU എന്ന പേര് വന്നത്.
Un nouveau variant COVID-19 à été détecté à l'IHU Méditerranée Infection issu de patients de Forcalquier. Il a été baptisé variant IHU et déposé sur GISAID sous le nom de B.1.640.2. pic.twitter.com/Rh3klIxy0w
— IHU Méditerranée Infection (@IHU_Marseille) December 9, 2021