സ്ഥിര നിക്ഷേപം മൂന്നു വര്‍ഷത്തേക്കെങ്കില്‍ ഈ ബാങ്കുകള്‍ തരും ഉയര്‍ന്ന പലിശ
ഈ വര്‍ഷം അവസാനത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചേക്കാം
റിസര്‍വ് ബാങ്ക് ഈ വര്‍ഷം അവസാനത്തോടെ റിപ്പോ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ സ്ഥിര നിക്ഷേപത്തില്‍ പണം ലോക്ക് ചെയ്യാനുള്ള മികച്ച അവസരമായിരിക്കുമിത്. ഉയര്‍ന്ന പലിശ നിരക്കാണ് ലക്ഷ്യമെങ്കില്‍ ദീര്‍കാല സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം. സ്ഥിര നിക്ഷേപങ്ങളില്‍ കാലാവധിക്ക് അനുസരിച്ചാണ് പലിശ നിരക്കും ഉയരുന്നത്. അതായത് കാലാവധി കൂടുമ്പോള്‍ പലിശയും കൂടും കാലാവധി കുറഞ്ഞാല്‍ തിരിച്ചും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്ന് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകള്‍ നോക്കാം.
പലിശ 7.75 ശതമാനം വരെ
മൂന്ന് വര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ നിലവില്‍ വാഗ്ദാനം ചെയ്യുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 7.25 ശതമാനം പലിശയാണ് സാധാരണ ആളുകള്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം വരെയും പലിശ ലഭിക്കും.
അതേകാലയളവില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്നത് 7 ശതമാനമാണ്. ഇവിടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുക 7.50 ശതമാനം പലിശയാണ്. ഐ.സി.ഐ.സി.ഐ ബാങ്കിലും മൂന്നു വര്‍ഷക്കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവുമാണ് പലിശ.
ബാങ്ക് ഓഫ് ബറോഡ 6.75 ശതമാനം പലിശയാണ് മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. സീനിയര്‍ സിറ്റിസണ്‍സിന് 7.15 ശതമാനം പലിശ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയ്ക്കാകട്ടെ അത് യഥാക്രമം എഴ് ശതമാനം, ഏഴര ശതമാനം എന്നിങ്ങനെയാണ്. കൊട്ടക് മഹീന്ദ്ര ബാങ്കും മൂന്നു വര്‍ഷത്തേക്ക് സമാന പലിശ നിരക്കുകളാണ് നല്‍കുന്നത്.