പതഞ്ചലിക്ക് 75 കോടി രൂപ പിഴ, കമ്പനികള്‍ക്കിത് ശക്തമായ താക്കീത്

Update: 2020-03-18 08:26 GMT

ജിഎസ്ടി ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത ബിസിനസ് സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുക. കടുത്ത പിഴ വരാം. പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലിക്ക് 75.1 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നാഷണല്‍ ആന്റി-പ്രോഫിറ്റിയറിംഗ് അതോറിട്ടി (NAA) ആണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ജിഎസ്ടി നിരക്ക് കുറച്ചിട്ടും ടെലിവിഷന്റെയും പവര്‍ ബാങ്കിന്റെയും വില കുറയ്ക്കാത്തതിന് സൗത്ത് കൊറിയന്‍ കമ്പനിയായ സാംസംഗിനും രണ്ടാഴ്ച മുമ്പ് 37 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ടെലിവിഷന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്.

ജിഎസ്ടി നിരക്ക് കുറച്ചിട്ടും കമ്പനിയുടെ വാഷിംഗ് പൗഡറിന്റെ വില കട്ടി വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കിയും 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയും കുറച്ചിട്ടും ഇതിന്റെ പ്രയോജനം ഉപഭോക്താവിലേക്ക് കൈമാറാന്‍ പതഞ്ജലി തയാറായില്ല.

75.1 കോടി രൂപയാണ് പിഴയായി നല്‍കേണ്ടത്. ഇതിന് 18 ശതമാനം ജിഎസ്ടിയും നല്‍കണം.

ജിഎസ്ടി കുറച്ച സാഹചര്യത്തില്‍ ഉപഭോക്താവിനെ കമ്പനികള്‍ ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്തുകയാണ് അതോറിട്ടിയുടെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News