ആധാര്‍ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ ഇനി പണം നല്‍കണം

Update: 2019-03-09 11:05 GMT

വ്യക്തികളുടെ ആധാര്‍ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി, ഓഥെന്റിഫിക്കേഷൻ എന്നിവ നടത്താൻ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനി പണം നല്‍കണമെന്ന് യുണീക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).  

ഇ-കെവൈസിയ്ക്ക് നികുതി ഉൾപ്പെടെ 20 രൂപയും ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന് 50 പൈസവീതവുമാണ് ചാർജ്. സര്‍ക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും ഇത് ബാധകമല്ല. 

ആധാർ ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5 ശതമാനം നിരക്കില്‍ പലിശ ഈടാക്കും.

Similar News