അദാനിക്ക് ₹3,232 കോടി കടം നല്‍കി രണ്ട് വിദേശ ബാങ്കുകള്‍

ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസിന്റെ നിര്‍മ്മാണത്തിനും വിപുലീകരണത്തിനുമാണ് ഈ തുക സമാഹരിച്ചത്

Update: 2023-07-28 05:43 GMT

Stock Image

അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ANIL) സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന മൂലധന ആവശ്യത്തിനായി ബര്‍ക്ലെയ്‌സ് പി.എല്‍.സി, ഡോയിച് ബാങ്ക് എന്നിവയില്‍ നിന്ന് 3,232 കോടി രൂപ സമാഹരിച്ചതായി കമ്പനി അറിയിച്ചു.

സംയോജിത ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസിനായി

സോളാര്‍ മൊഡ്യൂളുകളും വിന്‍ഡ് ടര്‍ബൈന്‍ നിര്‍മ്മാണവും ഉള്‍പ്പെടുന്ന സംയോജിത ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസിന്റെ നിര്‍മ്മാണത്തിനും വിപുലീകരണത്തിനുമാണ് ഈ തുക സമാഹരിച്ചതെന്ന് കമ്പനി അറിയിച്ചു. കമ്പനി 10GW (gigawatt) ഉത്പാദന ശേഷിയുള്ള സംയോജിത സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ കേന്ദ്രം മുന്ദ്രയില്‍ സ്ഥാപിക്കുന്നുണ്ട്. 

മുന്ദ്ര പ്ലാന്റിന് കീഴിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കമ്പനിയുടെ കീഴില്‍, സോളാര്‍ നിര്‍മ്മാണ യൂണിറ്റിന്റെ ശേഷി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 4 GW ആയിരുന്നു. പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ വരെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 10 വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജനില്‍ 4.1 ലക്ഷം കോടി രൂപ നിക്ഷേപിക്കും.


Tags:    

Similar News