സിമന്റ് കമ്പനികളെ വാങ്ങാനെടുത്ത കടത്തിന്റെ റീഫിനാന്‍സിംഗിനായി 29,000 കോടി രൂപ സമാഹരിച്ച് അദാനി

മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി 100 എം.ടി.പി.എ ആക്കുകയെന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പ് ഓഗസ്റ്റില്‍ സംഘി സിമന്റ്‌സിനേയും ഏറ്റെടുത്തിരുന്നു

Update: 2023-10-21 08:23 GMT

Image : adani.com

കഴിഞ്ഞ വര്‍ഷം എ.സി.സി ലിമിറ്റഡും അംബുജ സിമന്റും ഏറ്റെടുക്കുന്നതിനായി എടുത്ത വിവിധ കാലയളവിലെ വായ്പയുടെ റീഫിനാന്‍സിംഗിന് അദാനി ഗ്രൂപ്പ്. ഈ കടത്തിന്റെ റീഫിനാന്‍സിംഗിനായി അദാനി ഗ്രൂപ്പ് 10 ആഗോള ബാങ്കുകളില്‍ നിന്ന് 29,000 കോടി രൂപ സമാഹരിച്ചു. എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മുഖേന അദാനി സിമന്റ് ഇതിനായുള്ള കരാറുകളില്‍ ഏര്‍പ്പെട്ടതായി കമ്പനി അറിയിച്ചു. ഈ റീഫിനാന്‍സിംഗ് വഴി അദാനി സിമന്റ്‌സിന് മൊത്തത്തില്‍ 2500 കോടി രൂപ ലാഭിക്കാനാകുമെന്ന് കമ്പനി പറഞ്ഞു.

2022ലാണ് എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മുഖേന 660 കോടി ഡോളറിന് ഹോള്‍സിം ഗ്രൂപ്പില്‍ നിന്ന് അംബുജയെയും എ.സി.സിയെയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. നിലവില്‍ അംബുജ സിമന്റ്സിനും എ.സി.സി.ക്കും 67 എം.ടി.പി.എയുടെ സ്ഥാപിത ഉല്‍പ്പാദന ശേഷിയാണ് ഉള്ളത്. 2025 ഓടെ മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി 100 എം.ടി.പി.എ ആക്കുകയെന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പ് ഓഗസ്റ്റില്‍ സംഘി സിമന്റ്‌സിനേയും   ഏറ്റെടുത്തിരുന്നു.


Tags:    

Similar News