അദാനിയുടെ എന്‍ഡിടിവി; ഓഹരി വിഹിതം 64.71 ശതമാനമായി ഉയരും
പ്രണോയി റോയിയും രാധിക റോയിയും എന്‍ഡിടിവിയുടെ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് കൈമാറും
സ്ഥാപകരായ പ്രണോയി റോയിയും രാധിക റോയിയും എന്‍ഡിടിവിയുടെ (NDTV) ഓഹരികള്‍ വില്‍ക്കുന്നു. ഇരുവരും ചേര്‍ന്ന്‌ന 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വില്‍ക്കുന്നത്. ഇതോടെ എന്‍ഡിവിയിലെ അദാനിയുടെ വിഹിതം 64.71 ശതമാനമായി ഉയരും. ശേഷം 5 ശതമാനം ഓഹരികള്‍ മാത്രമാവും പ്രണോയി റോയിയും രാധിക റോയിയും കൈവശം വയ്ക്കുക.
ഇരുവര്‍ക്കും ചേര്‍ന്ന് 32.26 ശതമാനം ഓഹരി വിഹിതമാണ് എന്‍ഡിടിവിയിലുള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് വഴിയാണ് എന്‍ഡിടിവി ഇടപാട്. നിലവില്‍ എന്‍ഡിടിവിയില്‍ 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സിന്റെ 99.99 ശതമാനം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന വിശ്വപ്രധാന്‍ കൊമോഴ്സ്യലിനെ ഏറ്റെടുക്കുകയാണ് അദാനി ചെയ്തത്. പിന്നീട് ഓപ്പണ്‍ ഓഫറിലൂടെയാണ് ഓഹരി വിഹിതം 37.5 ശതമാനമായി ഉയര്‍ത്തിയത്.
ഓപ്പണ്‍ ഓഫര്‍ മുന്നോട്ട് വെച്ച സമയം മുതല്‍ പ്രണോയി റോയിയും രാധിക റോയിയും അദാനി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അദാനി ഗ്രൂപ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ്് ഓഹരി വില്‍പ്പന. അതേ സമയം ചര്‍ച്ചയിലെ ആവശ്യങ്ങള്‍ എന്തായിരുന്നു എന്ന് വ്യക്തമല്ല