എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം; തിളങ്ങാന്‍ മനീഷ് മല്‍ഹോത്ര മാജിക്

ആദ്യമായാണ് എയര്‍ ഇന്ത്യ പൈലറ്റുമാരുടേയും കാബിന്‍ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റുന്നത്

Update:2023-12-13 16:11 IST

Pic Courtesy: twitter/airindia

എയര്‍ ഇന്ത്യ പൈലറ്റുമാരും കാബിന്‍ ക്രൂ അംഗങ്ങളും ഇനി അണിയുക പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ കരസ്പര്‍ശങ്ങളില്‍ ഒരുങ്ങിയ യൂണിഫോമുകള്‍. ആറ് പതിറ്റാണ്ടായുള്ള എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്.

എയര്‍ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തേയും തിളങ്ങുന്ന ഭാവിയേയും പേറുന്നതാണ് പുതിയ യൂണിഫോമെന്നാണ് എയര്‍ ഇന്ത്യ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്. പുതിയ യൂണിഫോം ധരിച്ച ക്രൂ അംഗങ്ങളുടെ വീഡിയോയും ഒപ്പം നല്‍കിയിട്ടുണ്ട്.
കാബിന്‍ ക്രൂ അംഗങ്ങളായ വനിതകളുടെ യൂണിഫോമില്‍ റെഡി ടു വെയര്‍ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറുമാണുള്ളത്. ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പാന്റിനൊപ്പവും ധരിക്കാവുന്നതാണ് 
റെഡി ടു
 ടു വെയര്‍ സാരികള്‍. പുരുഷന്‍മാരായ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ബന്ദ്ഗാലയാണ് വേഷം. പൈലറ്റുമാര്‍ക്ക് കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ്. സ്യൂട്ടുകളില്‍ നിറയെ സ്വര്‍ണ നിറത്തിലുള്ള ബട്ടണുകളും നല്‍കിയിട്ടുണ്ട്.

ചുവപ്പ്, ഡാര്‍ക്ക് പര്‍പ്പിള്‍, ഗോള്‍ഡന്‍ എന്നീ നിറങ്ങളാണ് യൂണിഫോമുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ആത്മവിശ്വാസവും ഊര്‍ജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് ഈ നിറങ്ങളെന്നും എയര്‍ ഇന്ത്യ പറയുന്നു. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും യൂണിഫോമില്‍ ചേര്‍ത്തിട്ടുണ്ട്.

യൂണിഫോമിന് ചേരുന്നവിധത്തിലുള്ള പാദരക്ഷകളും മനീഷ്മല്‍ഹോത്ര രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ ജീവനക്കാരെ പുതിയ യൂണിഫോമില്‍ കാണാനാകുമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.
Tags:    

Similar News