5ജിക്കായി അധിക നിക്ഷേപം; ഇപ്പോള്‍ നിരക്കുയര്‍ത്താന്‍ സാധിക്കില്ലെന്ന് എയര്‍ടെല്‍

പുതിയ ബിസിനസുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്

Update: 2022-12-29 04:32 GMT

ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ 5ജി യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ടെലികോം നെറ്റ്വര്‍ക്കില്‍ 27,000-28,000 കോടി രൂപ അധികമായി നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബിസിനസി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മൂലധനച്ചെലവ് 10-15 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെങ്കിലും 5ജി സേവനങ്ങള്‍ക്ക് പ്രീമിയം നിരക്ക് ഈടാക്കാന്‍ പദ്ധതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പല രാജ്യങ്ങളിലും പരാജയപ്പെട്ട ഒന്നാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

അതേസമയം 5ജി യുടെ മോണിറ്റെസേഷനുള്ള സാധ്യത നിലവില്‍ വളരെ പരിമിതമാണ് ഭാരതി എയര്‍ടെല്ലിന്റെ ഒരു എക്‌സിക്യൂട്ടീവ് അറിയിച്ചതായി ബിസിനസി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ വാര്‍ഷിക ശരാശരി മൂല്യം 24,000-25,000 കോടി രൂപയായിരുന്നു. റേഡിയോകള്‍, ഫൈബര്‍, ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് ടെക്നോളജി ഡാറ്റാ സെന്ററുകള്‍ തുടങ്ങിയവയ്ക്കായാണ് മൂലധന ചെലവ് കൂടുതലായി ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ടെലികോം മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്, നവംബര്‍ 26 വരെ ഭാരതി എയര്‍ടെല്‍ 5ജിക്കായി 3,293 ബേസ് സ്റ്റേഷനുകള്‍ പുറത്തിറക്കി. മൊബൈല്‍ സേവന നിരക്കുകള്‍ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ വിപണിയെ ആശ്രയിച്ചിരിക്കും വര്‍ധനയുടെ പരിധിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ക്ലൗഡ് സേവനങ്ങള്‍, സൈബര്‍ സുരക്ഷ, കമ്മ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോം-ആസ്-എ-സര്‍വീസ് തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള പുതിയ ബിസിനസുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News