അലക്‌സാ കുട്ടികളോടൂ പറയൂ 'ഈറ്റ് റൈറ്റ്''!ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ എഐ പദ്ധതി ഇങ്ങനെ

Update: 2020-01-03 07:15 GMT

ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്‌ഐ) ഓണ്‍ലൈന്‍ ടെക് ഭീമനായ ആമസോണുമായി കൈകോര്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ആമസോണിന്റെ എഐ പ്രോഡക്റ്റ് ആയ അലക്‌സയുമായി ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശൈലിയിലേക്കാണ് പുത്തന്‍ ചുവടുവെപ്പ്. സ്‌കൂള്‍ തലത്തിലും വീടുകളിലും കുട്ടികളുടെ ജങ്ക് ഫുഡ് ഉപഭോഗം കുറയ്ക്കാനായിട്ടുള്ള നീക്കമായ പ്രധാനമന്ത്രിയുടെ ഈറ്റ് റൈറ്റ് കാമ്പെയ്ന്‍ സ്‌കൂള്‍ തലത്തില്‍ നടപ്പാക്കാന്‍ അലക്‌സയില്‍ ഈ പുതിയ നിയന്ത്രണം വരുത്തുകയാണ്.

ജങ്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോഴും അവയെ പ്രൊമോട്ട് ചെയ്യുമ്പോഴും അവ ഒഴിവാക്കാനുള്ള മെസെജുകള്‍ അലക്‌സ നല്‍കുന്ന രീതിയില്‍ ആകും എഐ ക്രമീകരണം. കുട്ടികളെ നല്ല ഭക്ഷണ ശീലം പഠിപ്പിക്കാന്‍ 'ഈറ്റ് റൈറ്റ് ലാബു'കള്‍ സ്‌കൂളുകളില്‍ തുടങ്ങും.

സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡ്‌സ്, അധിക മധുരം നിറച്ച, നിറം ചേര്‍ത്ത ആരോഗ്യ കരമല്ലാത്ത ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് വിലക്കുണ്ടെങ്കിലും പ്രായോഗികതലത്തില്‍ പൂര്‍ണ നിയന്ത്രണം സാധ്യമായിട്ടില്ല. സ്‌കൂളിനു പുറമെ ഹോസ്റ്റല്‍ മെസ്സുകളിലും ഇക്കാര്യത്തിനായി അലക്‌സ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് എഫ്എസ്എസ്‌ഐ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പവന്‍ അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

മില്ലേനിയല്‍സ് (1990 ന് ശേഷം ജനിച്ചവര്‍) ഇന്ന് ഡയറ്റിനെക്കുറിച്ചും ആരോഗ്യ കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരാണ്. എന്നാല്‍ പട്ടണങ്ങളില്‍ മാത്രമാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ ആരോഗ്യപദ്ധതികള്‍ സ്വീകാര്യമാകൂ എന്നും ഗ്രാമീണ തലത്തിലും ഇത്തരത്തിലുള്ള പദ്ധതികള്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ വരണമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News