''അലക്‌സാ...ചാനല്‍ മാറ്റൂ!'' ആമസോണിന്റെ സ്വന്തം ടിവി ഒക്ടോബറിലെത്തുന്നു
അലക്‌സയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ടിവിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.
പുതുസാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ബ്രാന്‍ഡഡ് ടിവികള്‍ പുറത്തിറക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്‍. 55 മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികള്‍ ഒക്ടോബറില്‍ വിപണിയിലിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ സ്വന്തം പേരിലായിരിക്കും ടി വി കള്‍ പുറത്തിറക്കുകയെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ അലക്‌സയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടിവികള്‍ യുഎസിലായിരിക്കും ആദ്യമെത്തുക. ടിസിഎല്ലുമായി ചേര്‍ന്നാകും നിര്‍മാണമെന്നാണ് അറിയുന്നത്.
രണ്ട് വര്‍ഷത്തോളമായി ആമസോണ്‍ ടിവി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട്. ഇതിനായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളും കമ്പനി സജീവമാക്കിയിരുന്നു.
ഇന്ത്യയില്‍ 'ആമസോണ്‍ ബേസിക്‌സ്' ബ്രാന്‍ഡഡ് ടിവികള്‍ ബെസ്റ്റ്‌ബൈ, തോഷിബ, ഇന്‍സിഗ്ന്യ ടിവി എന്നിവയുമായി സഹകരിച്ചായിരിക്കും പുറത്തിറക്കുക. ആമസോണ്‍ ഫയര്‍ ടിവി സോഫ്റ്റ് വെയറിലാണ് ടിവി പ്രവര്‍ത്തിക്കുക.
ടിവി ഇരിക്കുന്ന മുറിയുടെ ശ്ബ്ദവും ചുറ്റുപാടുമായി സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറുകള്‍ കൂടി ലഭ്യമാക്കാന്‍ ആമസോണ്‍ അത്തരത്തിലെ സാങ്കേതിക വിദ്യാ പിന്തുണയോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.