ചൈനീസ് ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ

ഇന്ത്യന്‍ മരുന്നുകളെക്കാള്‍ 30 ശതമാനത്തോളം വില കുറവാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക്

Update:2022-08-20 11:15 IST

ചൈനീസ് ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം. ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് ഓഫ്‌ലോക്‌സാസിന്‍ (Ofloxacin) മരുന്നുകള്‍ക്ക് അധിക നികുതി ചുമത്താന്‍ നീക്കം. ന്യുമോണിയ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയുടെ് ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയാണ് ഓഫ്‌ലോക്‌സാസിന്‍.

അഞ്ച് വര്‍ഷത്തേക്കാവും ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തുക. ഇന്ത്യന്‍ മരുന്നുകളെക്കാള്‍ 30 ശതമാനത്തോളം വില കുറവാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക്. രാജ്യത്തെ അവശ്യ മരുന്നുകളുടെ വില സ്ഥിരമായി നിശ്ചയിക്കപ്പെടുന്നതുകൊണ്ട് അധിക നികുതി ഭാരം ജനങ്ങളെ ബാധിക്കില്ല.

കിലോഗ്രാമിന് 0.53 ഡോളര്‍ മുതല്‍ 7.03 ഡോളര്‍ വരെ ആന്റി- ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആര്‍) നിര്‍ദ്ദേശം. ചൈനീസ് കമ്പനികള്‍ വിലകുറച്ച് മരുന്നുകള്‍ എത്തിക്കുന്നത് ഇന്ത്യന്‍ നിര്‍മാതാക്കളെ ബാധിക്കന്നതായി ഡിജിടിആര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News