ഇന്ത്യയിലേക്കുള്ള എണ്ണ കുറയില്ലെന്ന് അരാംകോ

Update: 2019-09-16 11:09 GMT

സൗദി അരാംകോയില്‍ ആക്രമണം നടന്നതിന്റെ പേരില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകില്ലെന്ന് ഇന്ത്യന്‍ റിഫൈനറികളെ അരാംകോ അറിയിച്ചു.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ റിഫൈനറികളുമായും സൗദി അരാംകോയുമായും ചര്‍ച്ച നടത്തുകയാണെന്നും ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.

ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് സൗദി അറേബ്യ. ജനുവരി മുതല്‍ ജൂലൈ വരെ ഇന്ത്യയ്ക്ക് പ്രതിദിനം 788,200 ബാരല്‍ വീതം എണ്ണയാണ് സൗദി നല്‍കിപ്പോന്നത്. ഇന്ത്യയുടെ ഓരോ ദിവസത്തെയും മൊത്തം ഇറക്കുമതി 4,930,000 ബാരല്‍.

Similar News