ഏഷ്യന്‍ പെയിന്റ്‌സ് അറ്റാദായത്തില്‍ 80.4 ശതമാനത്തിന്റെ ഉയര്‍ച്ച
കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്
രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിര്‍മാതാക്കളായ ഏഷ്യന്‍ പെയിന്റ്സിന്റെ (Asian Paints) അറ്റാദായത്തില്‍ 80.4 ശതമാനത്തിന്റെ വളര്‍ച്ച. ഒരു വര്‍ഷം മുമ്പ് 574.30 കോടി രൂപയുടെ നേടിയ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (FY23,Q1) 1,036.03 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ ആകെ വരുമാനത്തിലും വര്‍ധന രേഖപ്പെടുത്തി.
ആകെ വരുമാനം 55 ശതമാനം ഉയര്‍ന്ന് 8,606.94 കോടി രൂപയായി. മൂന്‍വര്‍ഷം ഇക്കാലയളവില്‍ 5,585.36 കോടി രൂപ ആയിരുന്നു ഏഷ്യന്‍ പെയിന്റ്‌സിന്റെ ആകെ വരുമാനം. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. കമ്പനിയുടെ ചെലവ് 3,426.09ല്‍ നിന്ന് 4,610.30 കോടി രൂപയായി ഉയര്‍ന്നു.
അഭ്യന്തര ഡൊമസ്റ്റിക് ഡെക്കറേറ്റീവ് ബിസിനസ്- 31%, ബാത്ത് ഫിറ്റിംഗ്‌സ്- 120.1%, കിച്ചണ്‍ ബിസിനസ് 68.3% എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ ഏഷ്യന്‍ പെയിന്റ്‌സ് നേടിയ വളര്‍ച്ച. 14 രാജ്യങ്ങളില്‍ നിര്‍മാണ യൂണീറ്റുകള്‍ ഉള്ള കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. നിലവില്‍ 3,118.45 രൂപയാണ് (10.30 am) ഏഷ്യന്‍പെയിന്റ്‌സ് ഓഹരികളുടെ വില.