ഉയരങ്ങൾ ലക്ഷ്യം വെച്ച് വ്യോമയാന ഓഹരികൾ
മാർച്ച് 27 മുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും
കോവിഡ് ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര വിമാന യാത്രകൾ വർധിക്കാൻ തുടങ്ങിയതോടെ വ്യോമയാന ഓഹരികളിൽ മുന്നേറ്റം,ദൃശ്യമാകുന്നു. ഫെബ്രുവരി മാസം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 19 % വർധനവ് ഉണ്ടായി. ജനുവരിയിൽ 64 ലക്ഷ്യമായിരുന്നത് 76 ലക്ഷമായി ഫെബ്രുവരിയിൽ ഉയർന്നു. ജനുവരിയിൽ ഒരു വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 102 -ായിരുന്നത് ഫെബ്രുവരി മാസം 135 -ായി ഉയർന്നു.
മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതോടെ വ്യോമയാന കമ്പനികൾക്ക് ശുഭ സൂചകമായി. ഇൻഡിഗോ (IndiGo ) യുടെ മാതൃ സ്ഥാപനമായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 10 ശതമാനത്തിൽ കൂടുതൽ രണ്ട് മൂന്ന് ദിവസത്തിൽ ഉയർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന മാർക്കറ്റിന്റെ 54 ശതമാനം ഇന്റർ ഗ്ലോബിനാണ്. 2021 -22 ൽ മൂന്നാം പാദത്തിൽ വരുമാനത്തിൽ 89 %വളർച്ച ഉണ്ടായി. പഴയ വിമാനങ്ങൾ മാറ്റി ഇന്ധന ക്ഷമതയുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നത് പ്രവർത്തന ലാഭം മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദ്ദേശം : Buy വാങ്ങുക
നിക്ഷേപകർക്കുള്ള നിർദ്ദേശം : Buy വാങ്ങുക
ലക്ഷ്യ വില 2188 രൂപ (ആദായം 12 മാസത്തിൽ 19 %) -ജിയോജിത്ത് ഫിനാൻഷ്യൽ സെർവീസ്സ്.
സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ 7 % വർധിച്ച് 60.80 രൂപ യായി. 2021 -22 ൽ മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം ഏറ്റവും ഉയർന്ന നിലകൈവരിച്ചു -119.93 കോടി രൂപ.
സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ 7 % വർധിച്ച് 60.80 രൂപ യായി. 2021 -22 ൽ മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം ഏറ്റവും ഉയർന്ന നിലകൈവരിച്ചു -119.93 കോടി രൂപ.