എ.വി.റ്റി നാച്വറല്‍സിന് 14.3 കോടി രൂപ ലാഭം

വരുമാനം 133.69 കോടി രൂപ, ഓഹരിക്ക് 60 പൈസ ലാഭവിഹിതത്തിന് ശുപാര്‍ശ;

Update:2023-06-01 18:10 IST

കേരളം ആസ്ഥാനമായ പ്ലാന്റ് എക്‌സ്ട്രാക്ട്- പ്രകൃതിദത്ത ഭക്ഷ്യ ചേരുവ ഉത്പാദക കമ്പനിയായ എ.വി.റ്റി നാച്വറല്‍ പ്രോഡക്ട് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 14.14 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 16.86 കോടി രൂപയില്‍ നിന്ന് 16 ശതമാനം കുറഞ്ഞു. ഇക്കാലയളവില്‍ വരുമാനം 133.95 കോടി രൂപയില്‍ നിന്ന് 133.69 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 684.61 കോടി രൂപയാണ്. 2021-22 ലെ 669.68 കോടി രൂപയേക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം കമ്പനി 77.39 കോടി രൂപയയുടെ ലാഭവും രേഖപ്പെടുത്തി. 2021-22 ല്‍ 72.86 കോടി ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 60 പൈസ വീതം ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

Tags:    

Similar News