''ഞായറാഴ്ചയും പണിയെടുപ്പിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്!'' എല്‍ ആന്റ് ടി ചെയര്‍മാന്റെ സങ്കടം വൈറല്‍

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയെന്ന നാരായണ മൂര്‍ത്തിയുടെ വാദത്തിനു പിന്നാലെ എസ്.എന്‍ സുബ്രഹ്‌മണ്യന്‍;

Update:2025-01-09 17:27 IST
ഞായറാഴ്ച എനിക്ക് ജോലി ചെയ്യാമെങ്കില്‍, അന്ന് നിങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് ലാര്‍സന്‍ ആന്റ് ടൂബ്രോ ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്‍ പറയുന്ന വീഡിയോ വൈറലായി. ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയെന്ന നിര്‍ദേശം മുന്നോട്ടു വെച്ച് ഇന്‍ഫോസിസ് മുന്‍സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴാണിത്.
ജീവനക്കാരുടെ ഒരു യോഗത്തിലാണ് തമിഴ്‌നാട് സ്വദേശിയായ സുബ്രഹ്‌മണ്യന്‍ വിവാദ പ്രസ്താവന നടത്തിയത്. എല്‍ ആന്റ് ടിയിലെ ജീവനക്കാരെ ശനിയാഴ്ചയും ജോലി ചെയ്യിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ജീവനക്കാരന്‍ ചോദിച്ചു. ഞായറാഴ്ചയും ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതാണ് തന്റെ സങ്കടമെന്നായിരുന്നു പ്രതികരണം.
''ഞായറാഴ്ചയും നിങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്. കാരണം, ഞാന്‍ ഞായറാഴ്ചയും ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങള്‍ എന്തു ചെയ്യുകയാണ്. ഭാര്യയെ നോക്കി എത്ര നേരം ഇരിക്കാന്‍ കഴിയും? ഓഫീസിലേക്കു വന്ന് പണി തുടങ്ങുക. ചൈനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കക്കാര്‍ 50 മണിക്കൂര്‍ മാത്രം. അമേരിക്കക്കാരെ തോല്‍പിക്കാന്‍ ചൈനക്കാര്‍ക്ക് കഴിയുമെന്നാണ് ഒരു ചൈനക്കാരന്‍ തന്നോട് പറഞ്ഞത്. നിങ്ങള്‍ക്കെല്ലാമുള്ള മറുപടിയും അതു തന്നെ. ലോകത്തിന്റെ മുമ്പിലെത്തണമെങ്കില്‍ 90 മണിക്കൂര്‍ പണിയെടുക്കണം. അതിനു തയാറാവുക'' -സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
Tags:    

Similar News