ബാങ്കുകളുടെ എന്‍.പി.എ കുറഞ്ഞു:ആര്‍.ബി.ഐ

Update: 2019-12-26 05:34 GMT

കിട്ടാക്കടത്തിന്റെ അളവും തോതും കുറച്ച് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഭേദപ്പെടുത്താനും പ്രവര്‍ത്തന മികവ് ഉറപ്പാക്കാനും സ്വീകരിച്ച നടപടികള്‍ ഫലമുളവാക്കിത്തുടങ്ങിയതായും എന്‍.പി.എ കുറഞ്ഞതായും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.

2017-18 ല്‍ 11.2 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) 2018-19ല്‍ 9.1 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി (നെറ്റ് എന്‍.പി.എ) ആറു ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്കും കുത്തനെ താഴ്ന്നു.നടപ്പുവര്‍ഷം ജൂലൈ - സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരവും മൊത്തം നിഷ്‌ക്രിയ ആസ്തി 9.1 ശതമാനമാണ്.കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും മികച്ച ഫലങ്ങളാണിവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 14.6 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.6 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി എട്ട് ശതമാനത്തില്‍ നിന്ന് 4.8 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം, ഐ.ഡി.ബി.ഐ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിച്ചത് തിരിച്ചടിയായി. സ്വകാര്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 4.7 ശതമാനമായിരുന്നത് ഇതുമൂലം 5.3 ശതമാനമായി ഉയര്‍ന്നു. എങ്കിലും, അറ്റ നിഷ്‌ക്രിയ ആസ്തി 2.4 ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനത്തിലേക്ക് താഴ്ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News