കേന്ദ്രത്തിന് 28000 കോടി ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ ആര്‍ബിഐ തീരുമാനം

Update:2019-02-19 12:08 IST

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ഗവണ്‍മെന്റിന് 28000 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കും. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതം നല്‍കുന്നത്.

റിസര്‍വ് ബാങ്കിന്റെ ലാഭ വിഹിതത്തില്‍ നിന്നുമാണ് ഇത് നല്‍കുക. ഡിസംബര്‍ 31ന് അവസാനിക്കുന്ന അര്‍ധവാര്‍ഷികകാലയളവിലെ സര്‍പ്ലസ് ആണ് ട്രാന്‍സ്ഫര്‍ ചെയ്യുക. ആര്‍ബിഐയുടെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് ജൂലൈയിലാണ്. മാര്‍ച്ചില്‍ ഇടക്കാല ഡിവിഡന്റ് കേന്ദ്രത്തിന് ലഭിക്കും.നിലവിലെ സാമ്പത്തിക അവസ്ഥ, ആഗോള, ആഭ്യന്തര വെല്ലുവിളികള്‍, റിസര്‍വ് ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനമേഖലകള്‍ എന്നിവ വിലയിരുത്തിയാണ് ബോര്‍ഡ് തീരുമാനമെടുത്തത്.

കരുതല്‍ ധനം സര്‍ക്കാരിന് നല്‍കുന്നതില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഡിവിഡന്റ് നല്‍കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പായി ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് ഈ തുക വിനിയോഗിക്കാനാവും.

ലോക സഭാ തെരഞ്ഞെടുപ്പ് മുന്നല്‍ കണ്ട് കണ്ട് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. കൂടാതെ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

ആര്‍ബിഐ ഡിവിഡന്റ് മുന്‍കാലങ്ങളില്‍

2013-14 52,679

2014-15 65,896

2015-16 65876

2016-17 30659

2017-18 50000

Similar News