DHANAM BFSI SUMMIT& AWARD NITE 2020 : ബാങ്കിംഗ് രംഗത്തിന്റെ ഭാവി അറിയാം ഈ സംവാദത്തിലൂടെ

Update: 2020-02-03 11:38 GMT

അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാങ്കിംഗ് രംഗത്ത് എന്താകും സംഭവിക്കുക? ക്രിപ്‌റ്റോ കറന്‍സി വ്യാപകമാകുമോ? കസ്റ്റമറുടെ ആവശ്യമനുസരിച്ചുള്ള വായ്പ ബാങ്ക് തയ്യാറാക്കി നല്‍കുമോ? അതോ ബാങ്കുകള്‍ കൈയിലെ സ്മാര്‍ട്ട് ഫോണിലൊതുങ്ങുമോ? ഇങ്ങനെ ഒട്ടനവധി ഗൗരവമായ ചോദ്യങ്ങള്‍ക്കും നിശിതമായ നിരീക്ഷങ്ങള്‍ക്കും ഒരു വേദിയൊരുങ്ങുകയാണ്; ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2020ല്‍.

ബാങ്കിംഗ് രംഗത്തെ കുറിച്ച് പ്രവചന സ്വഭാവത്തോടെ നിരീക്ഷണങ്ങള്‍ നടത്തുന്ന ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനും കൊല്‍ക്കത്തയിലെ Adamas സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറും അമിറ്റി യൂണിവേഴ്‌സിറ്റി, സിംമ്പയോസിസ് മീഡിയ സ്‌കൂള്‍ തുടങ്ങി ദേശീയ, രാജ്യാന്തരതലത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഡീനുമായിരുന്ന ഉജ്ജ്വല്‍ കെ ചൗധരിയുമായുള്ള ഫയര്‍ സൈഡ് ചാറ്റാകും സമിറ്റിലെ അവാര്‍ഡ് നിശയിലെ ഒരു സവിശേഷ ഘടകം.

ഭാവിയില്‍ വരാനിടയുള്ള കാര്യങ്ങള്‍ ഇന്നേ കണ്ടറിഞ്ഞ് ബാങ്കിനെ സജ്ജമാകുന്നതിന് ശ്യാം ശ്രീനിവാസനുള്ള വൈദഗ്ധ്യം ഇന്ത്യന്‍ ബാങ്കിംഗ് ലോകം കണ്ടറിഞ്ഞതാണ്. ഗൗരവമായ കാര്യങ്ങള്‍ പോലും സരസമായി അവതരിപ്പിക്കാന്‍ കഴിവുള്ള ശ്യാം ശ്രീനിവാസനും ഉജ്ജ്വല്‍ കെ ചൗധരിയും തമ്മിലുള്ള സംവാദം പുതിയ അറിവുകളിലേക്കുളള വാതിലാകും തുറക്കുക.

രാജ്യത്തെ ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളിലെ മാറ്റങ്ങളെ നയിക്കുന്നവരും നൂതനമായ ആശയങ്ങള്‍ കൊണ്ട് ഈ രംഗത്ത് ചലനം സൃഷ്ടിക്കുന്നവരുമായ 20 ലേറെ പ്രഭാഷകരാണ് രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തു വരെ നീളുന്ന സമിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുക്കുന്നത്.

സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ മൃത്യജ്ഞയ് മഹാപത്ര, എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, ക്ലബ് മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പരേഷ് ജി സംഘാനി, കൊല്‍ക്കത്തയിലെ അറമാമ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഉജ്ജ്വല്‍ കെ ചൗധരി, കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ (ഡെറ്റ്) & ഹെഡ് പ്രോഡക്റ്റ്‌സ് ലക്ഷ്മി അയ്യര്‍ തുടങ്ങിയവരെല്ലാം സമിറ്റില്‍ പ്രഭാഷകരായെത്തും.

യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രാജ് കിരണ്‍ റായ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് സിഎംഡി അതുല്‍ സഹായ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി ജി മാത്യു, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് തുടങ്ങിയ നിരവധി പേര്‍ പ്രഭാഷകരായെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സമിറ്റിലും അവാര്‍ഡ്ദാന ചടങ്ങളിലും പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ഫീസ് 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ 6,490 രൂപയാണ്. എന്നാല്‍ മുന്‍കൂറായി സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകളുണ്ട്. സമിറ്റ് വേദിയില്‍ നേരിട്ടെത്തി സീറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നികുതിയടക്കം 7080 രൂപ നല്‍കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും ഫീസിളവുണ്ട്. ഇവര്‍ നികുതിയടക്കം 2360 രൂപ നല്‍കിയാല്‍ മതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:മോഹനകുമാര്‍: 90614 80718, വിജയ് കുര്യന്‍ ഏബ്രഹാം: 80865 82510, പ്രവീണ്‍ പി നായര്‍: 90725 70062

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News