റിപ്പോ നിരക്ക് വീണ്ടും കുറച്ചു ; ഇനി 5.15 %

Update: 2019-10-04 07:29 GMT

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനമായി. നിരക്കിലുണ്ടാകുന്ന കുറവ് 25 ബേസിസ് പോയന്റ് അഥവാ കാല്‍ ശതമാനം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ദ്വിമാസ ധനനയ സമിതി യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഓഗസ്റ്റില്‍ 35 ബേസിസ്് പോയിന്റ് കുറച്ചിരുന്നു.ഇതോടെ മൊത്തം 135 ബേസിസിന്റെ കുറവാണ് ഈ വര്‍ഷം ആര്‍ബിഐ വരുത്തിയത്. കലണ്ടര്‍ വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.ഡിസംബറിലെ അടുത്ത യോഗത്തിലും നിരക്കില്‍ 15 ബേസിസ് പോയന്റ് കുറവ് വരുത്തുമെന്ന നിരീക്ഷണം സാമ്പത്തിക വിദഗ്ധര്‍ പങ്കുവച്ചുതുടങ്ങി..

പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്നനിരക്കിലാണെങ്കിലും ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യ നിരക്കായ നാല് ശതമാനത്തിന് താഴെയാണ് ഇപ്പോഴും.പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയിന്റിന്റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിച്ചു.

Similar News