വിവിധ ബാങ്കുകളുടെ മിനിമം ബാലന്‍സ് ചട്ടങ്ങൾ അറിയാം

Update: 2019-07-22 11:57 GMT

റെഗുലര്‍ സേവിങ്‌സ് ബാങ്ക് എക്കൗണ്ടുകള്‍ ഉപഭോക്താക്കളോട് മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ആവശ്യപ്പെടാറുണ്ട്. ഇത് നിലനിര്‍ത്താന്‍ കഴിയാത്തവരുടെ പക്കല്‍ നിന്നും പെനാല്‍റ്റി ചാര്‍ജുകളും ഈടാക്കാറുണ്ട്. മെട്രോ, അര്‍ബന്‍, സെമി അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ റീജ്യണുകള്‍ തിരിച്ചാണ് പ്രതിമാസ മിനിമം ബാലന്‍സ് നിശ്ചയിച്ചിരിക്കുന്നത്. ഇതാ വിവിധ ബാങ്കുകളില്‍ വേണ്ടുന്ന മിനിമം ബാലന്‍സിന്റെ തുകകള്‍ ബാങ്കും ഏരിയയും തിരിച്ച് ചുവടെ.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (സ്ബിഐ)

റെഗുലര്‍ സേവിങ്‌സ് എക്കൗണ്ടുകള്‍ ഉള്ള ഉപഭോക്താക്കള്‍ ആവറേജ് ബാലന്‍സ് 3000 വരെ നിലനിര്‍ത്തണമെന്നാണ് ബാങ്ക് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ തുക മെട്രോയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാധകം.

മെട്രോ, അര്‍ബന്‍, സെമി അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ 1000 രൂപവരെയാണ് ഉപഭോക്താക്കളുടെ എക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ടത്. എസ്ബിഐയുടെ മിനിമം ബാലന്‍സ് വിവരങ്ങള്‍ ചുവടെ :

പഞ്ചാബ് നാഷണല്‍ ബാങ്ക്( പിഎന്‍ബി)

ഗ്രാമീണ മേഖലയിലുള്ളവരൊഴിച്ച് പിഎന്‍ബിയുടെ എല്ലാ എക്കൗണ്ട്ഉടമകളും 2000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കില്‍ സേവിങ്‌സ് എക്കൗണ്ടുള്ളവര്‍ മിനിമം മന്ത്‌ലി ബാലന്‍സ് ആയി 10,000 രൂപ വരെ നിലനിര്‍ത്തണം. നഗര പ്രദേശങ്ങളിലെ ബ്രാഞ്ചുകാര്‍ക്കാണ് ഇത് ബാധകം. സെമി-അര്‍ബന്‍, റൂറല്‍ ബ്രാഞ്ചുകാര്‍ക്ക് 5000,2500 എന്നിങ്ങനെയാകും മിനിമം ബാലന്‍സിന്റെ നിരക്ക്.


ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ യും മിനിമം ബാലന്‍സിന്റെ കാര്യത്തില്‍ എച്ച്ഡിഎഫ്‌സി യോടൊപ്പമാണ്. മെട്രോ, അര്‍ബന്‍ ബ്രാഞ്ചുകളില്‍ ഉള്ളവര്‍10000രൂപയാണ് ഐസിഐസിഐ ബാങ്കിലും നിലനിര്‍ത്തേണ്ടത്. ഐസിഐസിഐ ബാങ്കിന്റെ മിനിമം നിരക്ക് ചുവടെ:

Similar News