ഭാരത് ബോണ്ട് ഇടിഎഫ് മൂന്നാം ഘട്ടം ഡിസംബറില്‍, സമാഹരിക്കുക 10,000 കോടി
പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപിള്‍ എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളില്‍ മാത്രമാണ് നിക്ഷേപം
ഭാരത് ബോണ്ട് ഇടിഎഫിന്റെ മൂന്നാം ഘട്ടം ഡിസംബറോടെ പുറത്തിറക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യം. 10000 കോടിയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഭരത് ഇടിഎഫ് നിക്ഷേപം നടത്തുക. ട്രിപിള്‍ എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളില്‍ മാത്രമാണ് നിക്ഷേപം.
നേരത്തെ രണ്ടുഘട്ടങ്ങളിലായി 2019 ഡിസംബറിലും 2020 ജൂലൈയിലും ഭാരത് ഇടിഎഫ് വഴി കേന്ദ്രം പണം സമാഹരിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 12,400 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 11,000 കോടി രൂപയുമാണ് നിക്ഷേപമായി ലഭിച്ചത്.
കഴിഞ്ഞ രണ്ടുഘട്ടങ്ങളിലും ഭാരത് ഇടിഎഫിന് രണ്ടു വീതം കാലാവധിയിലാണ് പുറത്തിക്കിയത്. ഒന്നാം ഘട്ടത്തില്‍ മൂന്ന് വര്‍ഷവും 10 വര്‍ഷവും ആയിരുന്നു. രണ്ടാം ഘട്ടത്തില്‍ അഞ്ച്, 12 വര്‍ഷങ്ങള്‍ ആയിരുന്നു മെച്യൂരിറ്റി കാലാവധി. പദ്ധതി നടത്തിപ്പിന്റെ ചുമതല ഈഡെല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കാണ്.