നാലു വര്‍ഷം മുമ്പ് തുടക്കം; സമ്പത്തില്‍ മുകേഷ് അംബാനിയെ മറികടന്ന് ഈ ഏഷ്യന്‍ വംശജന്‍

ക്രിപ്‌റ്റോ കറന്‍സികള്‍ നേടിയ പ്രചാരമാണ് ഈ സംരംഭകന് തുണയായത്

Update: 2022-01-13 06:15 GMT

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇനി മുകേഷ് അംബാനിയല്ല. ക്രിപ്‌റ്റോ കറന്‍സി ഏക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചാങ് പെങ് ഷാവോ സമ്പത്തില്‍ അതി സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലൂംബെര്‍ഗ് ബില്യയണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം ചൈനീസ് - കനേഡിയന്‍ സംരംഭകനായ ചാങ് പെങ് ഷാവോയുടെ ആകെ ആസ്തി 96.5 ശതകോടി ഡോളര്‍ (ഏകദേശം 7.13 ലക്ഷം കോടി രൂപ) ആണ്.

രാജ്യാന്തര തലത്തില്‍ ഡിജിറ്റല്‍ കറന്‍സി വന്‍ പ്രചാരം നേടിയതാണ് ഷാവോ അടക്കമുള്ളവര്‍ക്ക് തുണയായത്. മറ്റു ക്രിപ്‌റ്റോ കറന്‍സി സ്ഥാപകരുടെ ആസ്തികളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. എഥേറിയം സ്രഷ്ടാവ് വിതലിക് ബട്ടറിന്‍, കോയിന്‍ബേസ് സ്ഥാപകന്‍ ബ്രയാന്‍ ആംസ്‌ട്രോങ് എന്നിവരും ശതകോടീശ്വരന്‍മാരുടെ പട്ടികയിലിടം നേടിയിട്ടുണ്ട്.
2017 ലാണ് ഷാവോ ബിനാന്‍സിന് തുടക്കമിടുന്നത്. വൈകാതെ ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി അത് മാറുകയായിരുന്നു.



Tags:    

Similar News