ബിസ്ലെരി കുടിവെള്ള ബ്രാന്‍ഡ് ടാറ്റയുടെ സ്വന്തമാകുമോ?
ഒരു ശതകോടി ഡോളര്‍ ഇടപാട്
പ്രമുഖ പാക്കേജ്ഡ് കുപ്പിവെള്ളക്കമ്പനിയായ ബിസ്ലെരിയെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടസ് ഏറ്റെ് ഏറ്റെടുത്തേക്കും. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെങ്കിലും കമ്പനിയുടെ മൂല്യ നിര്‍ണയത്തില്‍ ഇരു കമ്പനികള്‍ക്കും ധാരണയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
നിലവില്‍ ബിസ്ലെരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രമേശ് ചൗഹാനും സഹോദരങ്ങളും നടത്തുന്ന പാര്‍ലെ യുടെ ഉടമസ്ഥതയിലാണ്. ഒരു ശതകോടി ഡോളര്‍ (6000 7000 കോടി രൂപയാണ്) ചൗഹാന്‍ സഹോദരങ്ങള്‍ ഇടപാടില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
പാര്‍ലെ ഗ്രൂപ്പ് ബന്ധം
ഇറ്റാലിയന്‍ കമ്പനിയായ ബിസ്ലെരി സ്ഥാപിച്ചത് ഫെലിസ് ബിസ്ലെരിയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1965 ല്‍. നാലു വര്‍ഷത്തിന് ശേഷം ബിസ്ലെരി കമ്പനി പാര്‍ലെ ഗ്രൂപ്പ് 4 ലക്ഷം രൂപക്ക് ഏറ്റെടുത്തു. ബിസ്ലെലരിക്ക് നിലവില്‍ പാക്കേജ്ഡ് കുടിവെള്ളത്തിന്‍ റ്റെ 60% വിപണി വിഹിതം ഉണ്ട്. 122 ഉല്‍പ്പാദന കേന്ദ്രങ്ങളും 4500 വിതരണക്കാരും ഉണ്ട്.ബിസ്ലേരി 2022 -23 ല്‍ 2500 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് പ്രതീക്ഷിക്കുന്നു, അറ്റാദായം 200 കോടി രൂപ.
അടുത്ത 6-7 മാസത്തിനുള്ളില്‍ ബിസ്ലെരി യുടെ കൈമാറ്റം ഉണ്ടാകുമെന്ന് രമേശ് ചൗഹാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ടാറ്റ കമ്പനി തയ്യാറായിട്ടില്ല. ടാറ്റ കണ്‍സ്യൂമര്‍ കമ്പനിക്ക് ഹിമാലയന്‍ നാച്യുറല്‍ മിനറല്‍ വാട്ടര്‍ എന്ന ബ്രാന്‍ഡ് സ്വന്തമായി ഉണ്ട്. ബിസ്ലേരി ഏറ്റെടുക്കുന്നതോടെ മിനറല്‍ വാട്ടര്‍ വിപണിയുടെ ആധിപത്യം നേടാന്‍ സാധിക്കും