ബി പി സി എല്‍ പോളിയോള്‍സ് പദ്ധതി ഉപേക്ഷിക്കുന്നു
ആയിരത്തില്‍ അധികം പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമായിരുന്ന പദ്ധതി
പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്‍ 11,130 കോടി രൂപക്ക് നടപ്പാക്കാന്‍ ഉദ്ദേശിച്ച പോളിയൊസ് പദ്ധതി ഉപേക്ഷിച്ചു. കമ്പനി സ്വകാര്യവത്കരണ തീരുമാനം പ്രഖ്യാപിച്ചതോടെ പദ്ധതിയുമായി മുന്നോട്ട് പോകുമോ എന്ന സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ട്ര്‍ ബോര്‍ഡ് യോഗമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. 2019 ജനുവരിയിലാണ് പദ്ധതിക്ക് പ്രധാന മന്ത്രി തറക്കല്ലിട്ടത്.
2019 നവംബറില്‍ സ്വകാര്യ വല്‍ക്കരണം പ്രഖ്യാപിച്ചതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് തടസപ്പെട്ടു. എഫ് എ സി ടി യുടെ 170 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിരുന്നു.
2019 നവംബറില്‍ സ്വകാര്യ വല്‍ക്കരണം പ്രഖ്യാപിച്ചതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് തടസപ്പെട്ടു. ഈ പദ്ധതിയിലൂടെ ആയിരകണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു
ഓട്ടോമൊബൈല്‍, ഫാര്‍മസ്യുട്ടിക്കല്‍സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങി നിരവധി വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുവാണ് പോളിയോള്‍സ്. ഈ പദ്ധതി നടപ്പാക്കിയാല്‍ വിദേശ നാണ്യം ലാഭിക്കാനും സാധിക്കുമായിരുന്നു.നിലവില്‍ ഇന്ത്യക്ക് പ്രതിവര്‍ഷം നാലു ലക്ഷം ടണ്‍ പോളി യോള്‍സ് വേണ്ടി വരുമെന്ന് കണക്കാക്കുന്നു.
റിഫൈനറികളുടെ ശേഷി വര്‍ധിപ്പിച്ചതോടെയാണ് ലഭ്യമാകുന്ന 5 ലക്ഷം ടണ്‍ പ്രൊപ്പലീന്‍ ഉപയോഗപ്പെടുത്തി രണ്ടു പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അതില്‍ രണ്ടാമത്തെ യാണ് പോളിയോള്‍സ് പദ്ധതി.
ആദ്യ പദ്ധതി 6000 കോടി മുടക്കി പ്രൊപ്പലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പദ്ധതി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തന സജ്ജമായി.