കൊവിഡിനിടയിലും ശമ്പളം വര്‍ധിപ്പിച്ച് ഐറ്റി കമ്പനി

Update: 2020-04-16 08:50 GMT

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ വാര്‍ത്തകളാണ് എവിടെയും. എന്നാല്‍ പ്രതിസന്ധിയുടെ ഈ കാലത്തും ശമ്പളം വര്‍ധിപ്പിച്ച് ഐറ്റി കമ്പനി. ഫ്രഞ്ച് ഐറ്റി സേവന ദാതാക്കളായ കാപ്‌ജെമിനി എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു കൊണ്ട് ഞെട്ടിച്ചത്. ഇന്ത്യയില്‍ 1.2 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. അതില്‍ 70 ശതമാനം പേര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു. 84,000 പേര്‍ക്കാണ് ഇതിലൂടെ ഏപ്രില്‍ ഒന്നു മുതല്‍ ശമ്പള വര്‍ധനയുണ്ടായത്. ബാക്കിയുള്ളവര്‍ക്ക് ജൂലൈയില്‍ ശമ്പള വര്‍ധന വരുത്തുമെന്നാണ് കമ്പനി അറിയിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News