സിമന്റ് വില ഇനിയും കൂടുമെന്ന് എന്‍ ശ്രീനിവാസന്‍
ജൂണ്‍ പകുതിയോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതോടെ 10 മുതല്‍ 15 രൂപ വരെ സിമന്റിന് വില കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു
രാജ്യത്ത് സിമന്റ് വില ഇനിയും കൂടുമെന്ന് ഇന്ത്യ സിമന്റ്‌സ് മാനേജിംഗ് ഡയറക്റ്റരും വൈസ് ചെയര്‍മാനുമായ എന്‍ ശ്രീനിവാസന്‍. ഉല്‍പ്പാദന ചെലവ് ക്രമാനുഗതമായി കൂടി വരികയാണെന്നും അതിനനുസരിച്ച് സിമന്റ് വില കൂട്ടേണ്ടി വരുമെന്നുമാണ് അദ്ദേഹം പറയുന്നത്. ലോക്ക് ഡൗണില്‍ ചെറിയ ഇളവുകള്‍ വന്നു തുടങ്ങിയതോടെ പശ്ചിമേന്ത്യയിവും വടക്കേയിന്ത്യയിലും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടെ ഡിമാന്‍ഡ് വീണ്ടും ഉയരുമെന്നും അദ്ദേഹം പറയുന്നു. ഒരു ചാക്ക് സിമന്റിന് 10 രൂപ ഇപ്പോള്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ ആകുന്നതോടെ 10 മുതല്‍ 15 രൂപ വരെ വീണ്ടും ഉയരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ധനം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടെ വിലയില്‍ വര്‍ധനവ് ഉണ്ടായതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ സിമന്റ് വില കൂടിയിരുന്നു.